Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
എന്തു കൊണ്ടാണ് അർജ്ജുൻ പറഞ്ഞത് ? ശരിക്കും ആരാണ് ഈ ശിവ? ഫ്രണ്ട് ആണെങ്കിൽ പിന്നെ രാഹുലിൻ്റെ മുഖം വിളറിയത് എന്തു കൊണ്ടാണ്?
എൻ്റെ മനസ്സിലൂടെ ഈ സംശയങ്ങൾ കടന്നു പോയി. പിറ്റേ ദിവസം 11 മണിയോടെ ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്ക് പോയി.
-:ദീപു വേർഷൻ അവസാനിച്ചു:-
എല്ലാവരും പോയി കഴിഞ്ഞപ്പോൾ അർജ്ജുവും രാഹുലും ഇതേ കുറിച്ചായി സംസാരം
“ഡാ അർജ്ജു ഇന്നലെ അറിയാതെ പറഞ്ഞു പോയതാണ് അവന്മാർക്ക് സംശയം വല്ലതും തോന്നി കാണുമോ?”
“നീ പറഞ്ഞോണ്ട് മാത്രമല്ല അല്ലാതെ തന്നെ മാത്യുവിനും ദീപവിനും ചില സംശയങ്ങൾ ഉണ്ട്. കയറി വന്നപ്പോൾ തന്നെ ദീപു ഫ്ലാറ്റിൻ്റെ കാര്യങ്ങൾ ചോദിച്ചായിരുന്നു. പോരാത്തതിന് വെള്ളമടി തുടങ്ങിയപ്പോൾ പോലീസ് കേസിൽ നിന്ന് എങ്ങനെ നമ്മൾ ഊരി എന്നറിയാൻ അവൻ തിരിച്ചും മറിച്ചുമൊക്കെ നിൻ്റെ അടുത്ത് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു “
“അതെനിക്ക് മനസ്സിലായി പക്ഷേ പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ നിൻ്റെ പേര് വായിൽ നിന്ന് ചാടി. നമ്മുക്ക് ഇത് ജീവയോട് പറയണമോ ?”
“തത്കാലം വേണ്ട. പക്ഷേ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യകിച്ചു "ദീപുവിൻ്റെയും മാത്യുവിൻ്റെയും അടുത്തിടപെടുമ്പോൾ “
ഫ്ലാറ്റിൽ നിന്നിറങ്ങിയ സുമേഷ് നേരെ പോയത് ടൗണിൽ ഉള്ള ഒരു കഫേയിലേക്കാണ്. അവിടെ അവനു വേണ്ടി അന്ന വെയിറ്റ് ചെയുന്നുണ്ടായിരുന്നു
“ഹായ് സുമേഷ് “
“ഹായ് ഡി”
“ഡാ, നിനക്ക് എന്താണ് കഴിക്കാൻ വേണ്ടത്”
“വയറു ഫുള്ളാണ് ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതേ ഉള്ളൂ തത്കാലം ഒരു കാപ്പുചീനോ മതി”
സുമേഷിന് ഒരു കാപ്പുചീനോയും അവൾക്ക് ഒരു ചോക്ലേറ്റ് കേക്കും അന്ന ഓർഡർ ചെയ്തു. വീണ്ടും അവർ സംസാരം തുടർന്ന്.
“പാർട്ടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ?”
“അടിപൊളിയായിരുന്നു അന്നേ. പിന്നെ സൂപ്പർ ഫ്ലാറ്റ് മറൈൻ ഡ്രൈവിൽ തന്നെ ആണ്, ഏറ്റവും ടോപ് ഫ്ലോർ നല്ല അടിപൊളി വ്യൂ. നിൻ്റെ ശത്രു അർജ്ജുവിൻ്റെ അങ്കിളിൻ്റെ ഫ്ലാറ്റ് ആണ്.”
അന്ന ആദ്യം ഒന്നും മിണ്ടിയില്ല
“എനിക്ക് ഇപ്പോൾ അവനുമായി ശത്രുത ഒന്നുമില്ല. “
“അയ്യോ അന്നേ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല പറഞ്ഞപ്പോൾ അറിയാതെ.”
💬 Comments
View all comments