0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 178

പോലെ തന്നെ ഫോട്ടോസൊന്നും പോസ്റ്റ് ചെയ്തിട്ടില്ല.  പഠിച്ച കോളേജും സ്‌കൂളും സെയിം  സെയിം. ആകെ വ്യത്യാസം കോമൺ ഫ്രണ്ട്സസിൻ്റെ എണ്ണം ഏതാണ്ട് ഇരട്ടിയോളം ഉണ്ട്. പിന്നെ അർജ്ജുവിൻ്റെയും രാഹുലിൻ്റെയും മൊബൈൽ നമ്പർ തപ്പിയെടുത്തു സുമേഷിൻ്റെ ഫോണിൽ നിന്ന് whatsapp ചെയ്‌തു.  എന്നിട്ട് അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്‌തു.

സുമേഷും അന്നയും കുറെ നേരം കൂടി സംസാരിച്ചിരുന്നു ശേഷം ഹോസ്റ്റകളിലേക്ക്  പോയി.

സുമേഷുമായി വീണ്ടും ഫ്രണ്ട് ആയതിൽ അവൾക്ക് നല്ല സന്തോഷം തോന്നി. അവൾ ഒരു കാര്യം തീരുമാനിച്ചു ക്ലാസ്സിൽ ഉള്ള എല്ലാവരുമായി നല്ല സൗഹൃദം സ്ഥാപിക്കണം. MLA യുടെ മോൾ അല്ലെങ്കിൽ കോടീശ്വരി എന്ന കുപ്പായം ഉപേക്ഷിക്കണം.

ഹോസ്റ്റലിൽ എത്തിയ ഉടനെ തന്നെ അന്ന  അറിഞ്ഞ കാര്യങ്ങൾ തൻ്റെ സീക്രെട്ട് ഡയറിയിൽ കുറിച്ചു. എന്നിട്ട് അമൃതയുടെ ഫോൺ കടം വാങ്ങി ചെന്നൈയിൽ കൂടെ പഠിച്ച അവളുടെ ബെസ്റ്റീ ലക്ഷ്മിയെ  വിളിച്ചു വിശേഷം ഒക്കെ പറഞ്ഞു. അതിനു ശേഷം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും ഡീറ്റെയിൽസ് കൈമാറി  പാസ്സായ വർഷവും.

“യെഡി ഉനക്ക് യെതൂക്ക് അന്ത ഡീറ്റെയിൽസ്. ഇതിൽ യാര് ഉന്നടെ കാതലൻ?

കൂട്ടുകാരിയുടെ  ആ ചോദ്യം കേട്ടപ്പോൾ അന്നയുടെ മനസ്സിൽ അർജ്ജുവിൻ്റെ  മുഖമാണ് വന്നത് കൂടെ ഒരു നാണവും.

അതൊന്നുമല്ല ഇവിടെ പഠിത്തത്തിൽ അവരാണ് തൻ്റെ എതിരാളി എന്നൊരു നുണയുമടിച്ചു വേഗം ഡീറ്റെയിൽസ് തപ്പി തരാൻ പറഞ്ഞു ഫോൺ വെച്ചു.

രാത്രി കിടന്നപ്പോൾ കുറെ നേരം അർജ്ജുവിനെ പറ്റി ആലോചിച്ചു.  ലക്ഷ്മി  ലവർ ആണോ എന്ന് ചോദിച്ചപ്പോൾ തൻ്റെ മനസ്സിലേക്ക് എന്തു കൊണ്ട്  അവൻ്റെ മുഖം തെളിഞ്ഞു വന്നു. കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്ന ജിമ്മിയോടു പോലും തനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല. പിന്നെ  താൻ എന്തിനാണ് അവനെ കുറിച്ചിത്ര അന്വേഷിക്കുന്നത്? സോഷ്യൽ മീഡിയയിൽ ഫോട്ടോ പോലും ഇടാത്തത് എന്തു കൊണ്ടായിരിക്കും? അങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ

പിറ്റേ ന്നു രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അന്ന ഭയങ്കര ഹാപ്പി ആണ്. അവളുടെ മുഖത്തു എല്ലാവർക്കുമായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

പുതിയ ദിവസം പുതിയ തീരുമാനങ്ങൾ പുതിയ സഹൃദങ്ങൾ. അർജ്ജുവിൻ്റെ മുഖത്തു നോക്കി

💬 Comments

View all comments