Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
ഒരു പുഞ്ചിരിയെങ്കിലും തൂ നൽകണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് അന്ന് ഞാൻ കോളേജിലേക്ക് പോയത്. എല്ലാവരെയും ചിരിച്ചു കാണിച്ചു ഗുഡ്മോർണിംഗ് ഒക്കെ വിഷ് ചെയ്‌ത് ക്ലാസ്സിലേക്ക് ചെന്ന എനിക്ക് പക്ഷേ എന്തു കൊണ്ടോ അർജ്ജുനെ മാത്രം ഫേസ് ചെയ്യാൻ സാധിക്കുന്നില്ല. അകെ ഒരു നാണവും ടെൻഷനും.
അന്ന് പതിവിനു വിപിരീതമായി മീരാ മാം ആണ് ആദ്യ പീരീഡിൽ ക്ലാസ്സിലേക്ക് കയറി വന്നത്. കയ്യിൽ മൂന്ന് സെറ്റ് ആൻസർ ഷീറ്റുണ്ട്. മുഖത്തു ദേഷ്യം നിഴലിക്കുന്നു വന്നതും അവര് പേരും മാർക്കും വിളിച്ചു പറഞ്ഞു കൊണ്ട് ഉത്തര കടലാസ്സ് വിതരണം ആരംഭിച്ചു. ആദ്യം എൻ്റെ പേരാണ് അവർ ആദ്യം വിളിച്ചത്. മാർക്ക് പൂജ്യം. അർജ്ജുൻ തിരിച്ചു വന്ന ദിവസത്തിലെ ഉത്തര കടലാസ്. എല്ലാവരുടെയും കണ്ണുകൾ എന്നിലേക്കായി അത് വരെ സന്തോഷിച്ചിരുന്ന എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു,
“അന്ന ക്ലാസ്സ് കഴിയുമ്പോൾ എന്നെ വന്ന് കാണണം" മീര മാം ദേഷ്യത്തിൽ പറഞ്ഞു എന്നിട്ട് വീണ്ടും ഉത്തര കടലാസ്സ് വിതരണത്തിലേക്ക് മടങ്ങി
മറ്റു രണ്ടു വിഷയത്തിലും എൻ്റെ അവസ്ഥ വ്യത്യസ്തമല്ല ഒന്നിൽ ഇരുപതിൽ മൂന്ന് മാർക്ക്, മറ്റൊന്നിൽ ആറു മാർക്ക്. എല്ലാവർക്കും മാർക്ക് വളരെ കുറവാണ്. എന്നാൽ ക്ലാസ്സിൽ പോലും കയറാത്ത അർജ്ജുന് മാത്രം വളരെ ഉയർന്ന മാർക്ക്. തൊട്ട് പിന്നിൽ ഉള്ളവരെക്കാളും അഞ്ചാറ് മാർക്കിൻ്റെ വ്യത്യാസം. എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി.
ഉത്തര കടലാസ്സ് വിതരണം ചെയ്‌ത് കഴിഞ്ഞതും മീര മാം ആദ്യം അർജ്ജുവിനെ ഉയർന്ന മാർക്ക് നേടിയതിന് അവർ അഭിനദിച്ചു. പിന്നെ ബാക്കി എല്ലാവരെയും ചീത്ത വിളി തുടങ്ങി. ആവറേജ് മാർക്ക് എടുക്കുമ്പോൾ പാസ്സാകാത്തവരെ ഇക്സ്റ്റർനൽ പരീക്ഷക്കിരുത്തക പോലുമില്ലെന്ന് ഒക്കെ ഭീക്ഷിണിപെടുത്തുന്നുണ്ടായിരുന്നു.
അർജ്ജുവിൻ്റെ കണ്ണിലൂടെ :-
“പുഞ്ചിരി തൂകി വരുന്ന അന്നയെ കണ്ടപ്പോൾ ഒരു മാലാഖ വരുന്നതായി എനിക്ക് തോന്നി പഴയ ചുറു ചുറുക്കും പ്രസരിപ്പും. നല്ല പോലെ ഡ്രെസ്സൊക്കെ ചെയ്‌ത് സ്മാർട്ടായിട്ടാണ് വന്നത്. ഞാൻ മാത്രമല്ല പലരും അവളുടെ മാറ്റം ശ്രദ്ധിച്ചിരുന്നു. അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. പക്ഷേ അവളുടെ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഫസ്റ്റ് പീരീഡ്
💬 Comments
View all comments