Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
ഫ്ലാറ്റ് ആണ്.”
അന്ന ആദ്യം ഒന്നും മിണ്ടിയില്ല
“എനിക്ക് ഇപ്പോൾ അവനുമായി ശത്രുത ഒന്നുമില്ല. “
“അയ്യോ അന്നേ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല പറഞ്ഞപ്പോൾ അറിയാതെ.”
“കുഴപ്പമില്ലെടാ. ആരൊക്കെയുണ്ടായിരുന്നെടാ പാർട്ടിക്ക്?
ഞങ്ങൾ രണ്ടു റൂം കാര് മാത്രം ഞാൻ, മാത്യു, ടോണി, രമേഷ്, ദീപു പിന്നെ അർജ്ജുവും രാഹുലും”
“ഡാ ഫോട്ടോസ് ഒക്കെയുണ്ടോ?”
സുമേഷ് രണ്ടാമത് ഒന്ന് ആലോചിക്കാതെ ഫോൺ അൺലോക്ക് ചെയ്ത് അന്നക്ക് കൊടുത്തു. അന്ന ഫോട്ടോസ് ഓരോന്നായി കാണാൻ തുടങ്ങി.
“ഡാ അടിപൊളി പോഷ് ഫ്ലാറ്റ് ആണെല്ലോ,”
“4 ബെഡ്‌റൂം ഉണ്ട് പിന്നെ ഫുൾ AC യാണ്. പോരാത്തതിന് ഹോം തീയേറ്ററും”
സുമേഷ് ഫ്ളാറ്റിൻ്റെ വർണ്ണന തുടർന്നു
ഓരോ ഫോട്ടോയിലും അന്ന അർജ്ജുവിനായി പരതി. എന്നാൽ അവൻ്റെയും രാഹുലിൻ്റെയും ഒറ്റ ഫോട്ടോസ് കണ്ടില്ല
“ഡാ ഇത്ര ഫോട്ടോസ്സ് ഉള്ളു? “
“ബാക്കി ഉള്ളവർ എടുത്ത ഫോട്ടോസ് TSM ജാങ്കോസ് എന്ന whatsapp ഗ്രൂപ്പിലുണ്ട്. “
പെട്ടന്ന് സുമേഷ് ഫോൺ തട്ടി പറിച്ചു വാങ്ങി എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ട് ഒരു ചമ്മിയ ചിരിയും ചിരിച്ചിട്ട് പറഞ്ഞു
“അഡൽറ്റ്”
അന്ന വീണ്ടും ഫോട്ടോസ് ഓരോന്നായി നോക്കി. ഒന്നിൽ പോലും അർജ്ജുൻ ഇല്ല. ഒന്ന് രണ്ടു സെൽഫിയിൽ മാത്രം രാഹുൽ ഉണ്ട്. പക്ഷേ അവൾ സുമേഷിനോട് ഒന്നും ചോദിച്ചില്ല.
സുമേഷുമായി സംസാരിക്കുന്നതിനിടയിൽ ഫോണിൽ അവൻ്റെ FB അക്കൗണ്ടിൽ കയറി, എന്നിട്ട് അവൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും അർജ്ജുവിൻ്റെ പ്രൊഫൈൽ തുറന്നു. നേരത്തെ നോക്കിയപ്പോൾ കണ്ടത് പോലെ തന്നെ പ്രൊഫൈൽ ഫോട്ടോ പോയിട്ട് ഒരു ഫോട്ടോ പോലും
💬 Comments
View all comments