Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
പലരുമായി അവൾ നല്ല സൗഹൃദം ഉണ്ടാക്കിയെടുത്തു. ആണുങ്ങളുടെ ബോയ്‌ക്കോട്ടിങ് ഒക്കെ പതുക്കെ അലിഞ്ഞില്ലാതായി. അല്ലെങ്കിലും എനിക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ വേറെ ആർക്കാണ് പ്രശനം. അന്ന ഇപ്പോൾ കീർത്തനയുടെയും ജെന്നിയുടെ കൂടെയും ആണ് കൂട്ട്.
അവൾ സംസാരിക്കാത്ത രണ്ടു പേർ ഉണ്ടെങ്കിൽ ഞാനും രാഹുലും മാത്രമാണ്. അതിൽ വലിയ അത്ഭുതം ഒന്നുമില്ല. ക്ലാസ്സിലെ പെണ്ണുങ്ങളിൽ കുറെ പേർ എൻ്റെ അടുത്തൊന്നും തന്നെ സംസാരിച്ചിട്ടില്ല. പിന്നെ സംസാരിക്കുന്നതിൽ തന്നെ കുറെ പേർ അക്കാഡമിക് സംബന്ധമായ സംശയങ്ങൾ ഒക്കെ ആണ് ചോദിക്കാറു അതും വല്ല ഗ്രൂപ്പ് ആക്ടിവിറ്റിക്കിടയിൽ. അത്യാവശ്യം നന്നായി സംസാരിക്കുന്നത് ജെന്നിയും സൂര്യയയും പ്രീതിയും ആണ്. ഞാനിതൊന്നും ഒരു വിഷയം ആക്കിയിട്ടില്ല. കാരണം ബോയ്സിന് ഒക്കെ എന്നെ വലിയ കാര്യമാണ്. സുമേഷ് വക ഒരു വല്യേട്ടൻ പട്ടവും തന്നിട്ടുണ്ട്. രാഹുലിന് എന്ധോ അന്നയുടെ മാറ്റത്തിൽ ഇപ്പോളും വിശ്വാസം ആയിട്ടില്ല. പിന്നെ ജെന്നിയുടെ സമ്മർദ്ദം കാരണം അവൻ ഇടക്ക് ചിരിച്ചു കാണിക്കും.
ക്ലാസ്സിൽ പല സബ്ജെക്റ്റുകളിലും ഗ്രൂപ്പ് പ്രെസെൻ്റെഷൻ ഉണ്ട്. അഞ്ചു മുതൽ പത്തു പേരുടെ വരെ ഗ്രൂപ്പുകൾ ആണ് ഫോം ചെയ്യാറ് ഇത്തരം ഗ്രൂപ്പ് പ്രെസെൻ്റെഷനുകളുടെ മാർക്ക് ഇൻ്റെർണൽ മാർക്കിൽ കൂട്ടും. അക്ഷരമാല ക്രമത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ ഞാനും അന്നയും ഒരേ ഗ്രൂപ്പിൽ വരും. അവളുടെ കൂട്ടുകാരി അനുപമയും പെടും എൻ്റെ ഗ്രൂപ്പിൽ. ആദ്യമൊന്നും അനുപമയും ഗ്രൂപ്പ് ആക്ടിവിറ്റിക്കിടെ എന്നോട് മിണ്ടാറില്ല. പക്ഷേ വിഷയങ്ങളിൽ ഉള്ള ആഴത്തിലുള്ള അറിവ് കാരണം ഗ്രൂപ്പിലെ എല്ലാവരും അത്തരം പ്രെസെൻ്റെഷനുകളിൽ എൻ്റെ സഹായം തേടുമായിരുന്നു. രണ്ട് മൂന്ന് ഗ്രൂപ്പ് പ്രെസെൻ്റെഷനുകൾ കഴിഞ്ഞപ്പോൾ അനുപമയും വിഷയ സംബന്ധമായ സംശയങ്ങൾ ചോദിച്ചു തുടങ്ങി. വേറെ ഒരു പ്രശനം ഗ്രൂപ്പ് പ്രെസെൻ്റെഷനുകൾക്ക് ഉള്ള പവർ പോയിൻ്റെ സ്ലൈഡുകൾ ആണ്. അത് എല്ലാവരും കൂടി ഒരുമിച്ചിരുന്നുണ്ടാക്കി ഏതു ഭാഗങ്ങൾ ആരൊക്കെ കവർ ചെയ്യണം എന്ന് തീരുമാനിക്കണം. അത് കൊണ്ട് ഗ്രൂപ്പ് മെമ്പർമാർ തമ്മിൽ ഇൻ്റെറാക്ഷൻ അത്യാവിശ്യമാണ്.
ഞാനും അന്നയും ഇത്തരം ഗ്രൂപ്പ് ആക്ടിവിറ്റികളിൽ പോലും പരസ്പരം സംസാരിക്കാറില്ല. അറിയാതെ നോട്ടം വന്നാൽ തന്നെ രണ്ടു പേരും നോട്ടം മാറ്റി കളയും, എനിക്ക്
💬 Comments
View all comments