0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 828

ക്ലാസ്സിൽ ഞാൻ അവളെ നോക്കിയെങ്കിലും  അവൾ സീറ്റ് മാറിയത് കൊണ്ട് കണ്ടില്ല. ചിലപ്പോൾ എല്ലാം അവളുടെ അഭിനയം ആയിരിക്കും. അല്ലെങ്കിലും അഭിനയത്തിൻ്റെ  കാര്യത്തിൽ അവൾക്ക് ഓസ്കാർ കൊടുക്കണം”

അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

കോളേജിൽ എത്തിയപ്പോൾ മെയിൻ കവാടത്തിനു താഴെ തന്നെ അന്ന സ്റ്റീഫനുമായി സംസാരിച്ചു നിൽക്കുന്നുണ്ട്. തിരിഞ്ഞു നിന്നത് കൊണ്ട് സ്റ്റീഫൻ ഞങ്ങളെ കണ്ടിട്ടില്ല,

“ഡാ അവൾക്കു നൂറ ആയിസ്സാണെല്ലോ.”

അതും പറഞ്ഞു കൊണ്ട്  രാഹുൽ ജീപ്പ് പാർക്കിങിലോട്ട് എടുത്തു.

അവര് കടന്ന് പോയതും അന്ന സ്റ്റീഫനോട് പറഞ്ഞു

“എടാ ഇതാണ് വണ്ടി. നീ വണ്ടി നം. വേഗം നോക്കി പറ.”

സ്റ്റീഫൻ നോക്കി പറഞ്ഞതും അന്ന അത് ഫോണിൽ ടൈപ്പ് ചെയ്തെടുത്തു.

“പിന്നെ പരീക്ഷ 12 മണി ആകുമ്പോൾ തീരും. അവർ ഇവിടന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ ചേച്ചി മിസ്സ് കാൾ തരാം നീ അവർ അറിയാതെ  പിന്തുടർന്നു പോയി അവരുടെ താമസ സ്ഥലം കണ്ടു പിടിക്കണം. സിറ്റിയിൽ ഏതോ ഫ്ലാറ്റിലാണന്നാണ് കേട്ടത്. അവിടെ ചെല്ലുമ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റിയുടെ അടുത്തു എന്തെങ്കിലും  ഒക്കെ ചോദിച്ചു മനസ്സിലാക്കണം, ഇവിടന്നു തന്നെ സ്റ്റാർട്ട് ചെയ്യണ്ടേ അപ്പുറത്തു മെയിൻ ജംഗ്ഷനിൽ നിന്ന് മതി.”

“ശരിയേച്ചി.”

അതും പറഞ്ഞിട്ട് സ്റ്റീഫൻ അവൻ്റെ ക്ലാസ്സിലേക്ക് പോയി.

ജീപ്പിൽ നിന്നിറങ്ങിയപ്പോൾ തന്നെ എല്ലാവരും എൻ്റെ ഡ്രസിങ് ശ്രദ്ധിച്ചു നോൽക്കുന്നുണ്ട്. പ്രത്യേകിച്ചു സീനിയർസ് കണ്ണ് മിഴിച്ചാണ് നോക്കുന്നത്, ഞാൻ ആരെയും മൈൻഡ് ചെയ്യാൻ പോയില്ല. സെക്യൂരിറ്റി ഓടി വന്ന് തടഞ്ഞില്ല. അപ്പോൾ മീര മാം വേണ്ട പോലെ നിർദേശം കൊടുത്തിട്ടുണ്ട്.

പകരം  സുമേഷും ടോണിയും വന്ന്

💬 Comments

View all comments