Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
എന്നെ വളഞ്ഞു ഒരോരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. രാഹുൽ പതുക്കെ ജെന്നിയുടെ അടുത്തേക്ക് വലിഞ്ഞു. പോലീസ്കാർ ഉപദ്രവിച്ചോ എന്നത് മുതൽ ദുബായിൽ നിന്ന് കുപ്പി ഒന്നും കൊണ്ടുവന്നില്ലേ എന്ന് വരെ ഉണ്ട് ചോദ്യങ്ങൾ. നുണ കഥ പൊളിയാതിരിക്കാൻ അതൊരു നല്ല ഐഡിയ ആയിട്ടു എനിക്ക് തോന്നി.
അന്നയുമായുള്ള ഫ്രണ്ടഷിപ്പ് അവസാനിപ്പിച്ചു എന്ന് സുമേഷ് പറഞ്ഞു, കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞപ്പോൾ രാഹുലിനെ മാറ്റി നിർത്തി കുപ്പിയുടെ കാര്യം പറഞ്ഞു.
“ഡാ എല്ലാവന്മാരും ട്രീറ്റ് ചോദിക്കുന്നുണ്ട് അതും ഫ്ലാറ്റിൽ കൂടണമെന്നാണ് പറയുന്നത്. പിന്നെ നമ്മൾ ദുഫായിൽ നിന്ന് കൊണ്ട് വന്ന കുപ്പികൾ പൊട്ടിക്കണം പോലും”
“എനിക്കും ആഗ്രഹം ഉണ്ട് താമസം മാറിയിട്ട് ഒരു പാർട്ടി കൊടുത്തില്ലെങ്കിൽ അവർ എന്തു വിചാരിക്കും നീ ആദ്യം ജീവയെ വിളിച്ചു ചോദിക്കു. കുപ്പി നമ്മക്കു അത് കഴിഞ്ഞു എങ്ങനെയെങ്കിലും ഒപ്പിക്കാം .
ഞാൻ വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.
“അത് വേണോ ശിവ? ഫ്ലാറ്റ് ആരുടെയാണ് എന്ന് കൂടുതൽ ചോദ്യങ്ങൾ ഉയർന്നേക്കാം?”.
“എൻ്റെ അങ്കിളിൻ്റെ ആണെന്ന് ഞാൻ പറഞ്ഞു പോയി. ഇന്നല്ലെങ്കിൽ നാളെ അവർ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദ്യം വരും. കൂട്ടുകാർ ആകുമ്പോൾ വരാനും സാധ്യതയുണ്ട്. “
ജീവ സമ്മതം മൂളി. പക്ഷേ മിതമായി വേണം എന്ന് ഒരു കണ്ടീഷനും വെച്ചു. പുള്ളി വിദേശ മദ്യം എത്തിച്ചു തരാം എന്ന് ഏറ്റു.
അങ്ങനെ ശനിയാഴ്ച്ച പാർട്ടി ഫിക്സ് ചെയ്‌തു. കൂടുതൽ പേർ ഇല്ല അർജുവിൻ്റെയും രാഹുലിൻ്റെയും റൂം മേറ്റ്സ് മാത്രം. ആകെ
💬 Comments
View all comments