0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 213

ഉണ്ടെന്ന് മനസ്സിലാക്കി. രാഹുലിന് സംഭവം അറിയാൻ അർജ്ജുവിൻ്റെ  അടുത്തേക്ക് പോകണം എന്നുണ്ട്. പക്ഷേ ഇപ്പോൾ പോയാൽ അത് കൂടുതൽ ചോദ്യങ്ങൾ ഉയർത്തും. രണ്ട് പേർ നുണ പറയാത്തതിനെക്കാൾ നല്ലത് ഒരാൾ പറയുന്നതാണ് നല്ലത്.

പക്ഷേ അന്നയാണ് കൂടുതൽ അതിനെപ്പറ്റി ആലോചിച്ചത്.

ആ ട്രൈനെർ ചേച്ചിക്ക് അർജ്ജുവിനെ എങ്ങനെയോ അറിയാം. അർജ്ജു എഴുന്നേറ്റപ്പോൾ അവരുടെ മുഖഭാവത്തിൽ നിന്ന്  അത് വ്യക്തമാണ്. പിന്നെ മിണ്ടരുത് എന്ന ആംഗ്യം കാണിച്ചു കൊണ്ടാണ് അർജ്ജുൻ വേഗത്തിൽ ചെന്നത്. പക്ഷേ അവർക്ക് രാഹുലിനെ അറിയില്ല രാഹുലിന് തിരിച്ചും. അതെങ്ങനെ അവർ ഒരേ സ്കൂളിലും കോളേജിലും ആണെല്ലോ പഠിച്ചിരിക്കുന്നത്? പറ്റുമെങ്കിൽ പോകുന്നതിന് മുൻപ് അവരോടു ചോദിച്ചു മനസ്സിലാക്കണം ഹോസ്റ്റലിൽ ചെന്നിട്ട് സംശയങ്ങൾ എല്ലാം ഡയറിയിൽ  എഴുതി വെക്കണം.

ബ്രേക്ക് ആയപ്പോൾ അർജ്ജുൻ ക്ലാസ്സിലേക്ക് തിരിച്ചു വന്നു. കുറെ പേർ എന്താണ് സംഭവം എന്നറിയാൻ അവൻ്റെ ചുറ്റും കൂടി. പിന്നെ എല്ലാവരും കൂടി ചിരിക്കുന്നത് കണ്ടത്.

ഞാൻ ക്ലാസ്സിലേക്ക് വന്നതും കൂട്ടുകാർ എൻ്റെ ചുറ്റും കൂടി. അർജ്ജു എന്തെങ്കിലും പ്രശ്‍നം നീ എങ്ങോട്ടാ പെട്ടന്ന് ഇറങ്ങി പോയത്.? രാഹുലാണ് എന്നോട് ചോദിച്ചത്. ഞാൻ എമർജൻസി  നം  എന്ന് വിരലുകൾ പൊക്കി ആംഗ്യം കാണിച്ചു.  അതിനായിരുന്നോ ഇത്ര ബിൽഡ്അപ്പ് എന്ന് സുമേഷ് പറഞ്ഞതും ചുറ്റും കൂടി നിന്ന എല്ലാവരും പൊട്ടി ചിരിച്ചു. മാത്യവിനും ദീപുവിനും അത് വിശ്വാസമായിട്ടില്ല. രാഹുൽ കഷ്ടപ്പെട്ടു ചിരിക്കുന്നുണ്ട്.

ബ്രേക്ക് ടൈം കഴിഞ്ഞപ്പോൾ മെറ്റമോർഫിസ് കാർ ട്രെയിനിങ് പുനരാരംഭിച്ചു ഒന്നും സംഭവിക്കാത്ത പോലെ ആണ് സാറയും ടീമും പെരുമാറുന്നത്. വളരെ ആക്റ്റീവ് ആണ് അവർ. അതിൻ്റെ ഗുണം ക്ലാസ്സിലും പ്രതിഫലിച്ചു. ഒതുങ്ങി കൂടി ഇരുന്ന് പഠിപ്പിക്കൽ അടക്കം എല്ലാവരും വളരെ ആക്റ്റീവ്. സാറയുടെ ടീമിൻ്റെ വക പല പരിപാടികൾ ഉണ്ട് ഗ്രൂപ്പായും ഒറ്റക്കും, നാടകം മുതൽ പബ്ലിക് സ്‌പീക്കിങ് വരെ. പല തരം കളികൾ കലാ പരിപാടികൾ അങ്ങനെ പലതും. പലർക്കും അത് ഒരു പുതിയ അനുഭവം ആയിരുന്നു. എല്ലാവരുടെയും പോലെ ഞാനും എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു. സാറയും ടീമും  എൻ്റെ അടുത്ത് വിഭിന്നമായി പെരുമാറിയ തും

💬 Comments

View all comments