Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
ഫോൺ എടുത്തു അപ്പച്ചിയെ വിളിച്ചു
"ഹലോ അപ്പച്ചി,
അപ്പച്ചി എപ്പോൾ തിരിച്ചെത്തും?”
ധനകാര്യാ മന്ത്രിക്ക് ഒരു സമ്മേളനം ഉണ്ട് അത് കൊണ്ട് എങ്ങനെ പോയാലും ആറു മണി കഴിയും.
മോൾ എന്താ വിളിച്ചത്?”
“അത് അപ്പച്ചി ജോണിച്ചായൻ കഫേയിൽ വരുമോ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് ഡ്രെസ്സിനു മാച്ചിങ് ആയി ഒരു കമ്മൽ വേണമായിരുന്നു. അപ്പച്ചിയുടെ ആ എമറാൾഡ് പതിച്ച ആ കമ്മൽ ഇവിടെ ഉണ്ടെങ്കിൽ ഞാൻ എടുത്തോട്ടെ"
“അത് അലമാരയിലെ ലോക്കറിനകത്തുണ്ട് 3 6 5 1 2 4 അതാണ് പാസ്സ് കോഡ് മോൾ തുറന്ന് എടുത്തോളൂ “
3 6 5 1 2 4 ശരി അപ്പച്ചി താങ്ക്സ് “
അവൾ വേഗം തന്നെ ലോക്കർ തുറന്നു പരിശോദിച്ചു. പക്ഷെ ലോക്കറിൽ പെൻഡ്രൈവ് ഇല്ല. ഒന്ന് രണ്ട് ജ്വല്ലറി ബോക്സ്കൾ മാത്രം. പിന്നെ ഒന്ന് രണ്ട് FD ഡെപ്പോസിറ്റ കുറച്ചു പണവും . അപ്പച്ചിക്ക് സംശയം തോന്നാതിരിക്കാൻ അന്ന നേരത്തെ ചോദിച്ച കമ്മൽ എടുത്തണിഞ്ഞു. ആഭരണ പെട്ടി തിരിച്ചു വെക്കാൻ നേരം ഒന്നും കൂടി പരിശോധിക്കണം എന്നവൾക്ക് തോന്നി. ലോക്കറിനകത്തു ഒരു വെൽവെറ്റ് പാഡിങ് ഉണ്ട് അത് ഇളക്കാൻ പറ്റുമോ എന്ന് നോക്കി പക്ഷേ സാധിക്കുന്നില്ല മുഴുവനായി ഒട്ടിച്ചു വെച്ചിരിക്കുകയാണ്. അന്ന വെറുതെ കൈകൊണ്ട് മൊത്തം ഒന്ന് പരതി നോക്കി. ലോക്കറിനുള്ളിൽ മുകളിൽ എന്ധോ ടേപ്പ് വെച് ഒട്ടിച്ചു വെച്ചേക്കുന്നത് അന്ന ശ്രദ്ധിക്കുന്നത്. തപ്പി നോക്കിയപ്പോൾ ഒരു പെൻഡ്രൈവ് ആണെന്ന് അവൾക്ക് മനസ്സിലായി. അന്ന വേഗം തന്നെ ടേപ്പ് അടർത്തി പെൻഡ്രൈവ് എടുത്ത്
💬 Comments
View all comments