Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
ചോദിക്കാൻ ആണ് അവസരം ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും പഠിപ്പിക്കൾ അവനാണ് ചാൻസ്. പക്ഷേ എല്ലാത്തിൽ നിന്ന് വ്യത്യസ്തമായി ഒരു കുറിപ്പ് വന്നു അതിൽ എന്നെ കുറിച്ച് എഴുതിയത് ടോണി വായിച്ചു "Arjun is a gem of a person, no words can describe him" ക്ലാസ്സിലെ ആണുങ്ങൾ എല്ലാവരും കളിയാക്കി ശബ്‌ദം ഉണ്ടാക്കി .
“It seems arjun has a secret admirer ആർജ്ജുനന് ഒരു രഹസ്യ ആരാധകൻ ഉണ്ടെന്നു തോന്നുന്നു.” സാറ അത് പറഞ്ഞതും ക്ലാസ്സിൽ കുറെ പേർ കൈയ്യടിച്ചു.
അത് അന്നയായിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആഗ്രഹിച്ചു.
അത് ആരായിരിക്കും എന്ന് അന്നയും ആലോചിച്ചു. അവൾക്ക് ഉള്ളിൻ്റെ ഉള്ളിൽ ഒരു ഒരു നോവനുഭവപ്പെട്ടു.
അത് കീർത്തനയാണ് എന്ന് വേദനയോടെ ദീപു ഉറപ്പിച്ചു.
ആരായിരിക്കും എന്ന് ആലോചിചലിച്ചിച്ചു അന്നയുടെ വിഷമം കൂടി കൂടി വന്നു. അവൾ ഹോസ്റ്റലിൽ ചെന്നതും ആരും കാണാതെ അവളുടെയും അർജ്ജുവിൻ്റെയും വീഡിയോ മൊബൈലിൽ പ്ലേയ് ചെയ്‌തു കണ്ടു. അതോടെ അവളുടെ വിഷമം എങ്ങോ പോയി മറഞ്ഞു മുഖത്തു ഒരു പുഞ്ചിരി വിടർന്നു.
“അർജ്ജു നീ എൻ്റെ മാത്രമാണ് എൻ്റെ മാത്രം നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും”
ഹോസ്റ്റലിൽ പല പേരുകളും ഊഹിച്ചു പറയുന്നുണ്ടങ്കിലും അന്നയുടെ പേരാരും തന്നെ പറഞ്ഞില്ല. ആണുങ്ങൾ വല്ലവരും അർജ്ജുവിനെ പറ്റിക്കാൻ ചെയ്തതാകാം എന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. കാരണം അവരുടെ അറിവിൽ അർജ്ജുനെ സ്നേഹിക്കാൻ ധൈര്യം ഉള്ള ഒരു പെണ്ണ് അവരുടെ ക്ലാസ്സിൽ പോയിട്ട് കോളേജിൽ തന്നെ ഇല്ല.
അതേ സമയം മീരാ മാമിൻ്റെ വീട്ടിൽ എത്തിയ കീർത്തന വളരെ സന്തോഷത്തിലാണ്. അവസരം കിട്ടിയപ്പോൾ അത് ഉപയോഗിക്കാൻ സാധിച്ചതിൽ അവൾ അഭിമാനിച്ചു. എല്ലാവരുടെയും സംസാരത്തിൽ നിന്ന് കീർത്തനക്ക് അർജ്ജുവിനെ ആദ്യം പേടിയായിരുന്നു. ചെറിയമ്മയാണെങ്കിൽ സംസാരിക്കുക പോലും ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒന്ന് രണ്ടു ഗ്രൂപ്പ് ആക്ടിവിറ്റി കഴിഞ്ഞതോടെ അർജ്ജുനെ കുറിച്ച് ബാക്കി ഉള്ളവർ പറയുന്നത് എല്ലാം തെറ്റാണെന്ന് മനസ്സിലായി. അർജ്ജുൻ എല്ലാവരുടെ അടുത്തും നല്ല പോലെയാണ് പെരുമാറുക ആര് എന്തു സഹായം ചോദിച്ചാലും ചെയ്‌തു കൊടുക്കും.
💬 Comments
View all comments