Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
പിന്നെ പെണ്ണുങ്ങളെ കണ്ടാൽ ചിരിച്ചു കാണിക്കാറില്ല.
അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് ഞാൻ ജെന്നിയും അന്നയുമായി സൗഹൃദം സ്ഥാപിച്ചത്. പക്ഷേ എല്ലാവർക്കും അറിയുന്ന കാര്യങ്ങളെ അവർക്കും അറിയൂ. അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയുന്നത് ചെറിയമ്മക്കാണ്. പക്ഷേ ചെറിയമ്മ എങ്ങാനും അറിഞ്ഞാൽ അതോടെ എൻ്റെ പഠനം വരെ അവസാനിക്കും.
പിറ്റേ ദിവസം മുതൽ സാറയും ടീമും രണ്ടാമത്തെ ബാച്ചിന് ട്രെയിനിങ് ആരംഭിച്ചു. അന്നക്കാണെങ്കിൽ സാറയെ പേർസണൽ ആയി കണ്ട് അർജ്ജുവിനെകുറിച്ചു ചോദിക്കണം എന്നുണ്ട്. പക്ഷേ അവരെങ്ങാനും മീര മാമിൻ്റെ അടുത്ത് ഈ കാര്യം പറഞ്ഞാൽ വലിയ പ്രശ്നമാകും. അതു കൊണ്ട് നേരിട്ട് വേണ്ട ഫോണിൽ കൂടി ചോദിക്കാം എന്നവൾ തീരുമാനിച്ചു.
അന്ന് തന്നെ അന്ന മീര മാമിൻ്റെ പേർസണൽ സെക്രട്ടറിയെ സോപ്പിട്ടു ഹെഡ് ട്രെയിനർ സാറയുടെ ഫോൺ നം ഒപ്പിച്ചെടുത്തു, സന്ധ്യയയോടെ ഹോസ്റ്റലിൽ നിന്നിറങ്ങി കോളേജിൻ്റെ വെളിയിൽ തന്നെ ഉള്ള ഒരു കോയിൻ ഫോണിൽ നിന്ന് അവരെ വിളിച്ചു.
“ഹലോ, സാറ ചേച്ചിയല്ലേ “
“അതെ ഇതാരാണ് ?”
“ഞാൻ ഒരു കാര്യം അറിയാൻ വിളിച്ചതാണ്?”
“ഇതാരാണ്? എന്താണ് അറിയേണ്ടത് ?”
“അത് അത് ചേച്ചിക്ക് എങ്ങനെ അർജ്ജുവിനെ അറിയാം”
“ഏത് അർജ്ജു ?”
“എംബിഎ ബാച്ച് 2 ലെ അർജ്ജുൻ ദേവ്”
“എനിക്കറിയാം എന്ന് കുട്ടിക്ക് എങ്ങനെ മനസ്സിലായി? “
അത് അർജ്ജുനെ കണ്ടപ്പോഴുള്ള ചേച്ചിയുടെ മുഖ ഭാവത്തിൽ നിന്ന് മനസ്സിലായി “
“എന്നാൽ കേട്ടോ എനിക്കറിയില്ല ഈ അർജ്ജുവിനെ “
“പ്ലീസ് പ്ലീസ് പ്ലീസ് ചേച്ചീ”
അന്നാ കെഞ്ചി ചോദിച്ചു
“വിളിക്കുന്നത് ആരാണെന്ന് പറഞ്ഞാൽ ഞാൻ പറയാം “
“ ചേച്ചി പറഞ്ഞില്ലേ അർജ്ജുവിന് ഒരു രഹസ്യ ADMIRER ഉണ്ടെന്ന് ആ ആരാധിക ഞാൻ ആണ്.”
“ആരാധികക്ക് പേരില്ലേ?”
“പ്ളീസ് ചേച്ചി പ്ളീസ്”
“നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐഐഎം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018 ബാച്ച്.”
തുടരും ....
💬 Comments
View all comments