Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
കണ്ടു. അർജ്ജുവിൻ്റെ ഗ്ലമറിൻ്റെ അടുത്ത് അവൻ ഒന്നുമല്ല. പക്ഷേ എന്നെക്കാൾ മോശ പേരുണ്ട് അർജ്ജുവിന്. പോരാത്തതിന് മീര മാമിൻ്റെ മരുമകൾ ആണ് കീർത്തന. പിന്നെ പെണ്ണുപിടിയൻ എന്ന പേര് വീണെങ്കിലും താൻ പെണ്ണുപിടിയൻ അല്ലെന്ന് എല്ലാവർക്കും അറിയാം. അന്ന വരെ എൻ്റെ അടുത്തു സംസാരിക്കുന്നുണ്ടല്ലോ. ഇങ്ങനെ ഓരോന്നൊക്ക ആലോചിച്ചു ദീപു സ്വയം സമാധാനപ്പെട്ടു.
അടുത്ത മൂന്നു ദിവസത്തേക്ക് എല്ലാ സെമെസ്റ്ററിലും മാനേജ്മെൻ്റെ വക നടത്താറുള്ള പേഴ്‌സണാലിറ്റി ഡെവലൊപ്മെൻ്റെ ട്രെയിനിങ് ആണ്. മെറ്റമോർഫസിസ് എന്ന ഒരു ഗ്രൂപ്പാണ് ട്രെയിനിങ് നടത്തുന്നത്. പല തരത്തിലുള്ള ഗെയിംസ് പബ്ലിക് സ്‌പിക്കിങ്ങ അങ്ങനെ പല പല ആക്ടിവിറ്റീസ്. മീര മാം ക്ലാസ്സിൽ വന്നു ട്രൈനേഴ്സിനെ ഇൻട്രൊഡ്യൂസ് ചെയ്‌ത് മൂന്നു ദിവസത്തെ കാര്യ പരിപാടികൾ വിവരിക്കുകയാണ്.
പക്ഷേ സംഭവം പണിയായി അതിലെ ഹെഡ് ട്രൈനെർ സാറാ തോമസ് ഐഐഎം മിൽ എൻ്റെ സീനിയർ ആയിരുന്നു. എന്നെ പേർസണൽ ആയിട്ട് അറിയുകയൊന്നുമില്ല. പക്ഷേ ഐഐഎം ജൂനിയർ എന്ന നിലയിൽ എന്നെ തിരിച്ചറിയാൻ സാധിച്ചേക്കും. മാത്രമല്ല മീര മാം അവരുടെ അടുത്തു എന്തായാലും എന്നെ പറ്റി സൂചിപ്പിച്ചിട്ടുണ്ടാകും.
പെട്ടന്നു തന്നെ ആക്ട ചെയ്യണം. അവരുടെ വായിൽ നിന്ന് എന്തെങ്കിലും വന്നാൽ പഠിത്തം തന്നെ അവസാനിപ്പിക്കേണ്ടി വരും. മീര മാം പരിചയപ്പെടുത്തലും കഴിഞ്ഞു പോയി. സാറാ ഒരു വട്ടം കൂടി സ്വയം പരിചയപ്പെടുത്തി എന്നിട്ട് അവരുടെ ടീം അംഗങ്ങളെയും. മൂന്നു പേരും പെണ്ണുങ്ങൾ ആണ്. ട്രെയിനിങ് അവർക്ക് ഒരു പാഷൻ ആണ് പോലും. അത് കൊണ്ടാണ് ഫ്രണ്ട്സ കൂടി മെറ്റമോർഫസിസ് തുടങ്ങിയത് എന്നൊക്കെ പറയുന്നുണ്ട്, ഞാൻ ആണെങ്കിൽ മുഖം
💬 Comments
View all comments