Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
കുനിച്ചിരിക്കുകയാണ്. ഏതു നിമിഷവും കാര്യങ്ങൾ കൈ വിട്ടുപോകും. അവർ ഓരോരുത്തരെയായി പരിചയപ്പെടാൻ വിളിച്ചു,
താഴോട്ട് ചെന്ന് സ്വയം പരിചയപ്പെട്ടിട്ട് എന്തെങ്കിലും അഭിനയിച്ചു കാണിക്കണം. അഞ്ചാമതായി ഞാൻ ചെല്ലേണ്ടി വരും. അനുപമയുടെ പേര് കഴിഞ്ഞാണ് എൻ്റെ. അർജ്ജുൻ ദേവ് എന്ന് വിളിച്ചതും ട്രൈനേഴ്‌സ് പരസ്പരം നോക്കുന്നത് കണ്ടു. മുഖ ഭാവത്തിൽ നിന്ന് തന്നെ മീര മാം എന്നെക്കുറിച്ച അവർക്ക് വാണിംഗ് കൊടുത്തിട്ടുണ്ട് എന്ന് വ്യക്തം.
ഞാൻ പെട്ടന്ന് എഴുന്നേറ്റ് മിണ്ടരുത് എന്നർത്ഥത്തിൽ ഞാൻ ചുണ്ടിൽ വിരൽ വെച്ചു കൊണ്ട് അതിവേഗം മുന്നിലേക്ക് ഇറങ്ങി ചെന്നു. എൻ്റെ പെട്ടന്നുള്ള മാറ്റം കണ്ട് എല്ലാവരും ഞെട്ടി തരിച്ചിരിക്കുകയാണ്, അവസാനമായി ഞാൻ ഇത് പോലെ ഇറങ്ങി ചെന്നത് അന്നയുടെ അടുത്തേക്കാണ്. എല്ലാവർക്കും അത് ഓർമ്മ വന്നു കാണണം.
എന്നെ തിരിച്ചറിഞ്ഞ സാറ എന്ധോ പറയാൻ വാ തുറന്നതും എൻ്റെ വരവ് കണ്ടതോടെ വിഴുങ്ങി. ഞാൻ അടുത്തു ചെന്ന് അവരോട് പുറത്തക്ക് വരാൻ ആവിശ്യപ്പെട്ടിട്ടു ക്ലാസ്സിൻ്റെ വെളിയിലേക്കിറങ്ങി അല്പം മാറി നിന്നു. മടിച്ചു മടിച്ചാനെങ്കിലും പുള്ളിക്കാരി എൻ്റെ അടുത്ത് വന്നു. പെണ്ണുങ്ങളെ ഭീക്ഷിണിപ്പെടുത്തി പരിചയം ഒന്നുമില്ലെങ്കിലും ഞാൻ രണ്ടും കൽപിച്ചു പറഞ്ഞു.
"ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ തന്നെ. ഐ.ഐ,എം മിൽ നിങ്ങളുടെ ജൂനിയർ, പക്ഷേ ഞാനവിടെ പഠിച്ചിരുന്ന കാര്യം ആർക്കും തന്നെ അറിയില്ല. അതിന് അതിൻ്റെതായ കാരണങ്ങൾ ഉണ്ട്. എന്നെ പറ്റി മീര മാം പറഞ്ഞു കാണുമെല്ലോ. അവർക്കു പോലും എന്നെ പേടിയാണ്. നമ്മൾ തമ്മിൽ ഒരു മുൻപരിചയവും ഇല്ല. ക്ലാസ്സിലും അത് അങ്ങനെ തന്നെ ആയിരിക്കണം എന്നെനിക്ക് നിർബന്ധം ഉണ്ട്. പിന്നെ
💬 Comments
View all comments