Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]
ഇവിടനിന്ന് പോയിട്ട് എന്നെ കുറിച്ചന്വേഷിക്കാൻ നിൽക്കരുത്."
അവർ ഓക്കേ എന്നർത്ഥത്തിൽ തലയാട്ടി .
"ക്ലാസ്സിലേക്ക് തിരിച്ചു പൊയ്ക്കോളൂ, കൂട്ടുകാരികളുടെ അടുത്തു ഞാൻ ക്യാന്റീനിൽ പോകാൻ പെർമിഷൻ ചോദിച്ചതാണെന്ന് എന്ന് പറഞ്ഞാൽ മതി."
ഇത്രെയും പറഞ്ഞിട്ട് ഞാൻ ക്യാന്റീനിലേക്ക് പോയി. ഞെട്ടൽ മാറിയപ്പോൾ സാറ ക്ലാസ്സിലേക്കും.
തിരിച്ചു ക്ലാസ്സിൽ എത്തിയ സാറയുടെ മുഖം വിളറി വെളുത്തിരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചു. കൂടെ ഉള്ള ഒരു ട്രെയിനർ അവരുടെ അടുത്തു എന്താണ് പ്രശനം എന്ന് ചോദിക്കുന്നുണ്ട്. അതിനവർ പതുക്കെ എന്ധോ പറഞ്ഞുവെങ്കിലും ആ ഉത്തരം വിശ്വാസമായില്ല എന്ന് ചോദിച്ചയാളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തവുമാണ്. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ സാറ വീണ്ടും ട്രെയിനിങ് പരിപാടിയിലേക്ക് കടന്നു.
ക്ലാസ്സിൽ ഉള്ള പലരും അർജ്ജു അവൻ്റെ പഴയ സ്വഭാവം പെട്ടന്ന് പുറത്തെടുത്തു എന്നാണ് കരുതിയത്. എന്നാൽ അന്നക്കും ദീപുവിനും മാത്യുവിനും പുറമേ കണ്ടതിനുമപ്പുറം കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. രാഹുലിന് സംഭവം അറിയാൻ അർജ്ജുവിൻ്റെ അടുത്തേക്ക് പോകണം എന്നുണ്ട്. പക്ഷേ ഇപ്പോൾ പോയാൽ അത് കൂടുതൽ ചോദ്യങ്ങൾ ഉയർത്തും. രണ്ട് പേർ നുണ പറയാത്തതിനെക്കാൾ നല്ലത് ഒരാൾ പറയുന്നതാണ് നല്ലത്.
പക്ഷേ അന്നയാണ് കൂടുതൽ അതിനെപ്പറ്റി ആലോചിച്ചത്.
ആ ട്രൈനെർ ചേച്ചിക്ക് അർജ്ജുവിനെ എങ്ങനെയോ അറിയാം. അർജ്ജു എഴുന്നേറ്റപ്പോൾ അവരുടെ മുഖഭാവത്തിൽ നിന്ന് അത് വ്യക്തമാണ്. പിന്നെ മിണ്ടരുത് എന്ന ആംഗ്യം കാണിച്ചു കൊണ്ടാണ് അർജ്ജുൻ വേഗത്തിൽ ചെന്നത്. പക്ഷേ അവർക്ക് രാഹുലിനെ അറിയില്ല രാഹുലിന് തിരിച്ചും. അതെങ്ങനെ അവർ ഒരേ സ്കൂളിലും കോളേജിലും ആണെല്ലോ പഠിച്ചിരിക്കുന്നത്? പറ്റുമെങ്കിൽ പോകുന്നതിന് മുൻപ് അവരോടു ചോദിച്ചു മനസ്സിലാക്കണം
💬 Comments
View all comments