0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 833

“അത് പിന്നെ എൻ്റെ തീരുമാനമല്ല അന്ന, ഹോസ്റ്റലിൽ എല്ലാവരും കൂടി അങ്ങനെ തീരുമാനിച്ചപ്പോൾ ഞാനും കൂടി എന്നേ ഉള്ളു”

“എൻ്റെ നല്ലൊരു ഫ്രണ്ട് ആയിട്ടു കൂടി നീ  സംസാരിക്കാതെ ആയപ്പോൾ എനിക്ക് വിഷമമായടാ “

അവൾ സങ്കടം നടിച്ചു കൊണ്ട് പറഞ്ഞു.

“അത് പിന്നെ അന്ന അന്ന് അർജ്ജു ചേട്ടൻ്റെ അടുത്ത് അങ്ങനെ ചെയ്‌തത്‌ കൊണ്ടല്ലേ ഞങ്ങൾ “

“ശരിയടാ  എൻ്റെ തെറ്റാണ് പക്ഷേ അതിനുള്ള ശിക്ഷയും എനിക്കവൻ തന്നെ തന്നില്ലേ പിന്നെ നിങ്ങളും”

അവൾ കണ്ണീരിൽ ചാലിച്ചു മറുപടി നൽകി. അതോടെ ലോല ഹൃദയനായ സുമേഷ് ഫ്ലാറ്റ്

“ഇനി ഞാൻ അന്നയോട് പഴയതു പോലെ തന്നെ കൂട്ടായിക്കോളാം”

“അപ്പൊ ഫ്രണ്ട്സ” അന്ന കണ്ണുനീർ തുടച്ചിട്ട്  ചിരിച്ചു കൊണ്ട് കൈ കൊടുത്തു സുമേഷ് തിരിച്ചും.

“ഡാ ഈ ശനിയാഴ്ച്ച എൻ്റെ വക ട്രീറ്റ്..”

അന്ന ഫ്രണ്ട്ഷിപ്പ് ഊട്ടി ഉറപ്പിക്കാനായി പറഞ്ഞു.

“അയ്യോ ശനിയാഴ്ച്ച പറ്റത്തില്ല അന്നേ, അന്ന്  ഞങ്ങൾക്ക്  അർജ്ജുവിൻ്റെ പുതിയ ഫ്ലാറ്റിൽ പാർട്ടി ഉണ്ട്.”

അവൻ ആവേശത്തിൽ പറഞ്ഞു. അന്നയുടെ കണ്ണുകൾ ഒരു നിമിഷം തിളങ്ങി യത് സുമേഷ് അത് കണ്ടില്ല

“അത് കുഴപ്പമില്ല എന്നാൽ പിന്നെ സൺ‌ഡേ വൈകിട്ട് ആയാലോ?”

അതിന് അവൻ ഒക്കെ അടിച്ചു

അർജ്ജുൻ എല്ലാ ദിവസവും ക്യാഷവൽസ് ധരിച്ചാണ് വരവ്. പക്ഷേ മാനജ്മൻറ്റ് ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇല്ല. പലരും അത് അവൻ്റെ അടുത്ത് ചോദിക്കുന്നുണ്ടെങ്കിലും ഒരു പുഞ്ചിരി മാത്രമാണ് ഉത്തരം. അർജ്ജുനെ എന്തിനാണ് ഉന്നതങ്ങളിൽ പിടിപാടുള്ള കോളേജ്  മാനജ്മൻറ്റ്  പേടിക്കുന്നത്.  പലരുടെയും മനസ്സിൽ ആ ചോദ്യം ഉയർന്നു..

💬 Comments

View all comments