0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 834

പക്ഷേ രാഹുലിൻ്റെ അടുത്ത് ചോദിച്ചാൽ അവൻ അർജ്ജുവിനോട് ചോദിക്കാൻ പറയും.  അർജ്ജുവിൻ്റെ അടുത്ത് ചോദിച്ചാൽ അവൻ ചിരിച്ചു കാണിക്കും. പക്ഷേ ദീപു ശനിയാഴ്ച്ചത്തെ  പാർട്ടിയിൽ വെച്ചു എങ്ങനെയെങ്കിലും ഇവന്മാരുടെ രഹസ്യങ്ങൾ കണ്ടുപിടിക്കണം എന്നുറപ്പിച്ച.

പരീക്ഷയുടെ തിരക്കുകൾക്കിടെ ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി. വെള്ളിയാഴ്ച്ച വൈകിട്ട് തന്നെ തന്നെ കുപ്പി മൂന്നെണ്ണം എത്തി രണ്ട് JD യും ഒരു ബ്ലാക്ക് ലേബലും. ബ്ലാക്ക് ലേബൽ ജേക്കബ് അച്ചായൻ വരുമ്പോൾ പൊട്ടിക്കാനായി മാറ്റി വെച്ചു കുറച്ചു ചിക്കനും ബീഫും ഒക്കെ വാങ്ങി മണി ചേട്ടന് ഏൽപ്പിച്ചു, പിറ്റേ ദിവസത്തേക്ക് എല്ലാം സെറ്റാക്കി.

ശനിയാഴ്ച്ച ഉച്ചയോടെ എല്ലാവരും അർജ്ജുവിൻ്റെ ഫ്ലാറ്റിൽ എത്തി ചേർന്നു. ഫ്ലാറ്റ് കണ്ട് എല്ലാവരുടെയും ഞെട്ടി.

സുമേഷ്: “ഇത് അടിപൊളി സെറ്റപ്പ് ആണെല്ലോ  ചുമ്മാതല്ല നിങ്ങൾ ഹോസ്റ്റൽ വിട്ടു ഇങ്ങോട്ട് വന്നത്, നമ്മൾ എല്ലാവർക്കും താമസിക്കാനുള്ള സ്ഥലം ഉണ്ടല്ലോ. ഫുൾ AC യും സംഭവം പൊളി ആണെല്ലോ.”

ടോണി: “വൈകിട്ട് ഈ ബാൽക്കണിയി ഐസ് ഒക്കെ ഇട്ട ഒരു പെഗും പിടിച്ചു അറബിക്കടലില്ലെ സൂര്യസ്തമയവും കണ്ടിരിക്കാൻ നല്ല രസമായിരിക്കും. ചിക്‌സ് ഒക്കെ ഉണ്ടോ രാഹുൽ?”

ദീപു:” ഡാ ഇതാരുടെ ഫ്ലാറ്റ് ആണ്?”

അർജ്ജു: “എൻ്റെ ഒരു അങ്കിൾ  എംഡി യായിട്ടുള്ള  കമ്പനി വക ഗസ്റ്റ് ഹൗസണ്  ഈ ഫ്ലാറ്റ്. “

ദീപു: “എന്തിൻ്റെ കമ്പനി ആട. നമുക്കൊക്കെ MBA പഠിച്ചു കഴിഞ്ഞാൽ വല്ല ജോലിയും കിട്ടുമോ ?”

അർജ്ജു:”എന്ധോ സ്‌പൈസ് എക്സ്ട്രാക്ട് ചെയ്ത് എക്സ്പോർട്ട് ചെയുന്ന പരിപാടി ആണ് “

അല്പം റിലാക്സ്ഡ് ആയതും അവന്മാർ ഫോട്ടോ സെഷൻ

💬 Comments

View all comments