0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 174

അത്ര വിശ്വാസം ആയില്ല എന്ന് തോന്നുന്നു.  പക്ഷേ കൂടുതൽ ചോദ്യങ്ങൾ ഒന്നുമുണ്ടായില്ല. പിന്നെ രാഹുൽ തന്നെ എന്തോക്കെയോ പറഞ്ഞു വിഷയം മാറ്റി. അതിനുശേഷം അവൻ്റെ ഭാഗത്ത്‌ നിന്ന്  അധികം സംസാരം ഒന്നുമുണ്ടായില്ല. ബുദ്ധിപൂർവം ഹിറ്റായ പോലെ അഭിനയിച്ചു അവൻ പോയി കിടന്നുറങ്ങി.  പാർട്ടി അവസാനിപ്പിച്ച് ഞങ്ങൾ കിടന്നു ഉറങ്ങിയപ്പോൾ 4 മണിയായി. 11 മണിയോടെ ബ്രേക്ക്ഫാസ്റ്റോക്കെ കഴിച്ചു എല്ലാവന്മാരും ഇറങ്ങാൻ റെഡിയായി

പോകുന്നതിന് മുൻപ് അടുത്ത കുരിശു. ആദ്യ കൂടി ചേരലിൻ്റെ ഓർമ്മക്കായി സെൽഫി എടുക്കണം. എന്തു പറയണം എന്നറിയാതെ ഞാൻ  കുഴങ്ങി. ഈ തവണ രാഹുലാണ് രക്ഷയ്ക്ക് എത്തിയത്.

“ഇവിടെ ആകെ കച്ചറയല്ലേ നമ്മക്ക് വേറെ സ്പോട്ടിൽ പോകാം പൂളിൻ്റെ അടുത്ത്. അതാകുമ്പോൾ നാച്ചുറൽ ലൈറ്റിംഗും കിട്ടും.“ എല്ലാവരും അതിനോട് യോജിച്ചു.

ലിഫ്റ്റിന് അടുത്തു എത്തിയപ്പോൾ ഞാൻ പറഞ്ഞു

“മൊബൈൽ ഫോൺ എടുക്കാൻ മറന്നു ഞാൻ പോയി എടുത്തിട്ട് വരാം”

തിരിച്ചു ഫ്ലാറ്റിൽ  കയറിയതും  ഫോണും എടുത്ത് ഞാൻ ടോയ്‌ലെറ്റിൽ കയറി. പ്രതീക്ഷിച്ച പോലെ തന്നെ കാൾ വന്നു ടോണിയാണ് വിളിക്കുന്നത്

“ഡാ വേഗം വാ ഞങ്ങൾ വെയ്ഗ്റ്റിംഗ് ആണ്.”

“ഡാ ഞാൻ ടോയ്‌ലെറ്റിൽ ആണ് വയറു അകെ പ്രശനം ആയി എന്ന് തോന്നുന്നു “

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

സ്വിമ്മിങ് പൂളിൻ്റെ അവിടെയുള്ള ഫോട്ടോ സെഷനിൽ ബാക്കി ഉള്ളവരുടെ ഫോട്ടോസ് ഒക്കെ എടുത്തു രാഹുൽ പരാമാവധി ഒഴുവായി. എങ്കിലും ഒന്ന് രണ്ട് സെൽഫിക്ക് കൂടെ നിൽക്കേണ്ടി വന്നു, അതിനുശേഷം വന്നവർ ഹോസ്റ്റലിലേക്ക് തിരിച്ചു. രാഹുൽ ഫ്ളാറ്റിലേക്കും

-: ദീപു വേർഷൻ:-

നാല് മണിയോടെ ഞങ്ങൾ അവർ താമസിക്കുന്ന ഫ്ലാറ്റിലെത്തി, നല്ല പോഷ് സെറ്റപ്പ് ആണ് മറൈൻ ഡ്രൈവിലെ ഏറ്റവും മുന്തിയ ഫ്ലാറ്റ് സമുച്ചയം. കായലിന് അഭിമുഖമായി  നിൽക്കുന്ന  പടകൂറ്റൻ ടൗറുകൾ, നേരത്തെ തന്നെ ഗസ്റ്റ് ഉണ്ടെന്ന് അറിയിച്ചതിനാൽ സെക്യൂരിറ്റിക്കാർ ഞങ്ങളെ ടവർ A  യിലേക്ക് ഡയറക്റ്റ് ചെയ്തു.  ലിഫ്റ്റിലേക്ക് കയറും മുൻപ് പ്രൗഡ ഗംഭീരമായി പണി കഴിച്ചിട്ടുള്ള ഫ്ളാറ്റിൻ്റെ ലോബ്ബിയിലെ നെയിം ബോർഡ് ഞാൻ ശ്രദ്ധിച്ചു.

18 - Corporate Guest

💬 Comments

View all comments