0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 347

അല്ലെ നമ്മൾ ഇങ്ങോട്ട് വന്നത്.”

അർജ്ജു പിന്നെ ഒന്നും മിണ്ടിയില്ല

പിറ്റേ ദിവസം ക്ലോളേജിൽ എത്തിയതും രമേഷ് പ്രീതിയെ മാറ്റി നിർത്തി സംസാരിച്ചു

“ഡി ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീ രഹസ്യമായി അന്വേഷിച്ചു പറഞ്ഞാൽ മതി. ആ അന്നക്ക് അർജ്ജുവിനോട് വല്ല ഇഷ്ടവുമുണ്ടോ?”

അത് കേട്ട് പ്രീതി ചിരിച്ചു പോയി

“നിനക്ക് എന്താ വട്ടായോ? അന്നക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ എന്ന്. അതികം വൈകാതെ അവന് പണി കൊടുക്കും എന്നാണ് അവളുടെ റൂം മേറ്റ് ഈയടുത്തു കൂടി പറഞ്ഞതാണ്”

“അതെ അത് അങ്ങനെ തന്നയാണ് ഞാനും കരുതിയത്. പക്ഷേ അന്ന് അർജ്ജുവിൻ്റെ അടുത്ത് കീർത്തന പോയിരുന്നപ്പോൾ അന്നയുടെ മുഖം വാടി എന്നൊരാൾ എന്നോട് പറഞ്ഞു. അത് കൊണ്ട് ചുമ്മാ ചോദിച്ചെന്നെ ഉള്ളു. നീ ആരോടും ചോദിക്കാൻ നിൽക്കേണ്ട.”

എന്നാൽ അന്ന് വൈകിട്ടായപ്പോളേക്കും സംഭവം പെണ്ണുങ്ങളുടെ ഇടയിൽ കാട്ടുതീ പോലെ പടർന്നു. അറിയാത്തതായി അന്നയും  കീർത്തനയും മാത്രമേ ഉള്ളു. സംഭവം അവിടന്ന് മെൻസ് ഹോസ്റ്റലിലേക്ക് എത്തി. വൈകിട്ട് അതിനെ പറ്റി സംസാരമുണ്ടായി. രമേഷ് രണ്ടും കൽപിച്ചു അടിച്ചു വിട്ടു പറഞ്ഞു.

“എനിക്ക് തോന്നുന്നത് തിരിച്ചാണ് അന്നക്ക് അങ്ങോട്ട് പ്രേമമൊന്നുമില്ല അർജ്ജുവിന് ആണ് അങ്ങോട്ട് എന്ന്.”

ഇത് കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ദീപു തന്നെ അവനെ കളിയാക്കി ചോദിച്ചു

“പിന്നെ അർജ്ജുവിന് അന്നയോട് പ്രേമം ഒന്ന് പൊടപ്പ.”

“അല്ലെങ്കിൽ നിങ്ങൾ പറ കീർത്തനയെ പോലെ ഒരു സുന്ദരി ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അവൻ എന്തിനു റിജെക്ട് ചെയ്യണം”

“അത് അവന് ഇഷ്ടമില്ലാത്തത്  കൊണ്ടായിരിക്കും.”

“ഞാൻ ഒരു സംശയം പറഞ്ഞെന്നേയുള്ളൂ.”

“അർജ്ജു ഇടക്ക് അന്നയെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ പ്രേമം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല"  ടോണി കൂട്ടിച്ചേർത്തു.

“അതൊന്നും പറയാൻ പറ്റില്ല ഈ ദീപു തന്നെ കീർത്തനയെ നോക്കുന്നുണ്ട് എന്ന് നമ്മൾ ആരെങ്കിലുമറിഞ്ഞോ?”

രമേഷ് കിട്ടിയ അവസരത്തിൽ ദീപുവിനിട്ട് തിരിച്ചു വെച്ച്. പിന്നെ കുറെ നേരം കൂടി ക്ലാസ്സിലെ പെണ്ണുങ്ങളെ പറ്റിയും പ്രേമവും ഒക്കെ പറഞ്ഞിരുന്നു

റൂമിൽ എത്തിയതും സുമേഷ് അർജ്ജുവിനെ വിളിച്ചു

“ഡാ നിനക്ക് അന്നയെ

💬 Comments

View all comments