0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 349

ഒരു ഐഡിയ തോന്നി. അത് പറയാനായി നോക്കിയപ്പോളേക്കും രണ്ടെണ്ണവും ഉറങ്ങി കഴിഞ്ഞിരുന്നു.

രാവിലെ കോളേജിൽ പോകാൻ തുടങ്ങും മുൻപ് അമൃതയുടെയും അനുപമയുടെയും അടുത്തു പറഞ്ഞു

“നിങ്ങൾ ഞാൻ പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കണം. ഇത് ആ അർജ്ജുവിനിട്ട് പണിയാനായി ഒരു അവസരമാണ്. നിങ്ങൾ ഇതൊന്ന് ആളി കത്തിക്കണം, അവന് പ്രേമം ഒന്നും ഇഷ്ടമല്ലല്ലോ. അപ്പോൾ വട്ടക്കാൻ പറ്റിയ അവസരമാണ്.  ഞാനീ അവസരം ഉപയോഗിക്കും. “

അമൃതക്കും അനുപമക്കും കാര്യമൊന്നും മനസിലായില്ലെങ്കിലും തലയാട്ടി സമ്മതിച്ചു.

പിറ്റേ ദിവസം രാവിലെ ക്ലാസ്സിൽ എത്തിയതും ദീപു കീർത്തനയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ കീർത്തന മൈൻഡ് ചെയ്യാൻ പോയില്ല. പക്ഷേ ദീപുവിന് നിരാശയൊന്നും തോന്നിയില്ല. കാരണം മാരത്തോൺ ഓടാനാണ് അവൻ്റെ പ്ലാൻ. ഉച്ചയോടെ അന്നക്ക് അർജ്ജുവിനോട് പ്രേമമാണെന്ന് കിംവദന്തി കീർത്തനയുടെ ചെവിയിലുമെത്തി. തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ  അന്നയുടെ അടുത്ത് നേരിട്ട് ചോദിക്കാൻ അവൾ തീരുമാനിച്ചു.

“അന്നേ,  നിനക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ?”

ഒരു നിമിഷത്തേക്ക് അന്ന ഒന്ന് പകച്ചു.

ക്ലാസ്സ് കഴിഞ്ഞിട്ട് പറയാം എന്ന് തത്കാലം ഒഴിവ് പറഞ്ഞു.

അന്നയാണെങ്കിൽ കീർത്തനയുടെ അടുത്ത് എന്തു പറയണം എന്നാലോചനയിലാണ്. കീർത്തനയാണെങ്കിൽ അന്ന എന്തു പറയും എന്ന ആലോചനയിലാണ്.

ക്ളാസ്സ് കഴിഞ്ഞതും ഗ്രൂപ്പ് പ്രസൻ്റെഷന്  സ്ലൈഡ് ഉണ്ടാക്കാനുണ്ട് അത് കൊണ്ട് വൈകും എന്ന് അവളുടെ ചെറിയമ്മക്ക് മെസ്സേജ് ഇട്ടു. എല്ലാവരും പോയപ്പോൾ അവൾ വീണ്ടും അന്നയോട് ചോദിച്ചു

“അന്നേ  നിനക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ? അങ്ങനെ ഒരു സംസാരം ഞാൻ കേട്ടല്ലോ ?”

അന്ന അല്പനേരത്തേക്കു ഒന്നും മിണ്ടിയില്ല.

എന്നിട്ട് അവളുടെ ലാപ്ടോപ്പിലേക്ക്  ഗൂഗിൾ ഡ്രൈവിൽ നിന്ന് അർജ്ജു അവൾക്കിട്ട് കൊടുത്ത പണിയുടെ C.C.T.V  വീഡിയോ ഡൗൺലോഡ് ചെയ്‌ത്‌ ശേഷം കീർത്തനയെ  കാണിച്ചു കൊടുത്തു. വീഡിയോ കണ്ട കീർത്തന നിശബ്ദയായി.

"അവനെ സ്‌നേഹിക്കാൻ കഴിയും എന്ന് നിനക്ക് തോന്നുണ്ടോ കീർത്തനേ? എനിക്ക് അവനോട് തീർത്താൽ തീരാത്ത പക മാത്രമാണ് ഉള്ളത്. ഇപ്പോൾ ഇങ്ങനെ ഒരു കിംവദി ഉണ്ടായത് ഞാൻ ഉപയോഗിക്കാൻ പോകുകയാണ്. നീ അന്ന് തന്ന വാക്ക് ഓർമ്മയുണ്ടല്ലോ  എൻ്റെയും അർജ്ജുവിൻ്റെയും ഇടയിൽ ഒരു കാര്യത്തിനും നീ വരില്ല

💬 Comments

View all comments