Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
അവൾ അർജ്ജുൻ ഇരിക്കുന്ന ഭാഗത്തേക്ക് തന്നെ നോക്കി. അവൻ അവിടെ തന്നെ ഇരിക്കുന്നുണ്ട്. ലാപ്ടോപ്പിൽ എന്തോ ചെയുന്നത് പോലെ അഭിനയിക്കുകയാണ്. താൻ കരുതിയത് പോലെ തന്നെ സീറ്റ് മാറിയിട്ടില്ല. അവൾ തലേ ദിവസം ഇരുന്ന സീറ്റിൽ തന്നെ പോയിരുന്നു. ലാപ്ടോപ്പിൽ നോക്കികൊണ്ടിരിക്കുന്ന അർജ്ജുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
" ഹലോ ഗുഡ് മോർണിംഗ്”
അന്ന ക്ലാസ്സിലേക്ക് കടന്നു വന്നത് ഞാൻ കണ്ടിരുന്നു ചുവന്ന സാരി ഒക്കെ അണിഞ്ഞാണ് വന്നിരിക്കുന്നത്. ഞാൻ വേഗം തന്നെ തുറന്നു വെച്ച ലാപ്ടോപ്പിലേക്ക് നോട്ടം മാറ്റി. ഒരു നിമിഷ നേരത്തേക്കേ അവളെ ശ്രദ്ധിച്ചതെങ്കിലും അവളുടെ ആ വരവ് എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. രണ്ടും കൽപ്പിച്ചാണ് അവളുടെ നീക്കങ്ങൾ എന്നെനിക്ക് മനസ്സിലായി. അവൾ അടുത്ത് എത്തിയതും അവളുടെ സാമീപ്യം അറിയിച്ചു കൊണ്ട് വില കൂടിയ ഏതോ പെർഫ്യൂമിൻ്റെ മണം എൻ്റെ മൂക്കിലേക്ക് എത്തി.
സീറ്റിൽ ഇരുന്നതും അവൾ കസേര എൻ്റെ നേരേ തിരിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.
പെട്ടന്ന് അവളുടെ വായിൽ നിന്ന് ആ വാക്കുകൾ വന്നു
" ഹലോ ഗുഡ് മോർണിംഗ്”
എൻ്റെ മനസ്സിലേക്ക് ആദ്യ ക്ലാസ്സിൻ്റെ അന്ന് അവൾ അപമാനിച്ചു കൊണ്ട് പറഞ്ഞ ഗുഡ്മോർണിംഗ് ആണ് കടന്ന് വന്നത്. എൻ്റെയുള്ളിൽ കോപം ഇരച്ചു കയറി. ഞാൻ ദേഷ്യത്തിൽ അവളെ നോക്കി. കൺട്രോൾ അർജ്ജുൻ കണ്ട്രോൾ. ഒരു നിമിഷം അവൾ ഞെട്ടി എന്നുറപ്പാണ് എങ്കിലും അവൾ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു
" മോർണിംഗ് അർജ്ജുൻ ”
അന്നത്തെ പോലെ പുച്ഛമോന്നുമില്ല. യഥാർത്ഥമായി ആണ് അവൾ വിഷ് ചെയ്തിരിക്കുന്നത്. എങ്കിലും
💬 Comments
View all comments