0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു. നല്ല സുന്ദരിയായ അമ്മ. അതിലും സുന്ദരിയായ പെങ്ങൾ. അർജ്ജുവും നല്ല സ്മാർട്ടായിട്ടുണ്ട്. അവൻ്റെ മുഖത്തു നല്ല സന്തോഷമുണ്ട്. അവൾ ആ ഫോട്ടോയിലേക്ക് കുറച്ചു നേരം നോക്കി നിന്ന് .

അവൾ തൻ്റെ മൊബൈൽ ഫോൺ എടുത്ത് ഫേസ്ബുക്കിൽ നിന്ന്  ഫോട്ടോസ് എടുക്കാൻ പോയപ്പോഴാണ് രാഹുലും ജെന്നിയും ക്ലാസ്സിലേക്ക് കടന്ന് വരുന്നത്. അന്നക്ക് അവളുടെ നല്ല ജീവൻ പോയത് പോലെ തോന്നി. എപ്പോൾ വേണെമെങ്കിലും അർജ്ജുവും എത്തി ചേരാം. ഉള്ളൊന്ന് കാളിയെങ്കിലും അന്ന  മനഃസാന്നിദ്യം കൈവിടാതെ എല്ലാം ക്ലോസ് ചെയ്‌തു. രാഹുലും ജെന്നിയും സീറ്റിൽ ഇരുന്ന നിമിഷം  തന്നെ ലാപ്ടോപ്പ് അർജ്ജുവിൻ്റെ ഡെസ്കിൽ പഴയതു പോലെ തന്നെ വെച്ചു.

ബെല്ലടിച്ചതും അർജ്ജുവും കടന്ന് വന്നു. എങ്ങാനും പിടിക്കപെടുമോ എന്നൊരു പേടി അവൾക്കുണ്ടായി.  പക്ഷേ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ അർജ്ജു പഴയതു പോലെ ലാപ്ടോപ്പ് തുറന്ന് നോട്ടസും നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് അവൾക്ക ആശ്വാസമായത്.

ക്ലാസ്സിലേക്ക് വന്ന അർജ്ജു അന്നയുടെ മുഖത്തെ മാറ്റം ശ്രദ്ധിച്ചിരുന്നു. സ്ഥിരം താൻ കടന്ന് വരുമ്പോൾ തന്നെ നോക്കിയുള്ള പുഞ്ചിരി ഇന്നില്ല. അടുത്ത എത്തുമ്പോളുള്ള ഗുഡ് അഫ്റ്റർനൂൺ വിഷും. എങ്കിലും അവൻ കൂടുതൽ ചിന്തിക്കാൻ നിന്നില്ല.

സ്റ്റീഫൻ്റെയും കൂട്ടുകാർ വഴിയും അന്നയുടെ കസിൻ വഴിയുമുള്ള ബാംഗ്ലൂർ അന്വേഷണം ഫലം കണ്ടില്ല. ക്രിസ്മസ് വെക്കേഷൻ തുടങ്ങുകയാണ് അത് കഴിഞ്ഞാൽ സ്റ്റഡി ലീവ് പിന്നെ യൂണിവേഴ്സിറ്റി വക സെമസ്റ്റർ എക്സാം. അതോടെ ആദ്യ സെമസ്റ്റർ കഴിയും. അർജ്ജു പഠിക്കുന്ന കോളേജിൻ്റെ പേര് കിട്ടിയ സ്ഥിതിക്ക് വെക്കേഷൻ  തുടങ്ങുമ്പോൾ തന്നെ സ്റ്റീഫനെ കൂട്ടി ബാംഗ്ലൂർ പോയി

💬 Comments

View all comments