0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 784

ജീവിതമാകുന്ന നൗക 7

Jeevitha Nauka Part 7 | Author  : Red Robin | Previous Part


ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത്‌ എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു.

എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്‌മസ്‌ ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക്  ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേഅവൾക്ക്  കിട്ടിയതാകട്ടെ  പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്‌മസ്‌ ഫ്രണ്ടായി കിട്ടിയതാകട്ടെ അന്നയെയും .

“ഏതു ഗതികെട്ട നേരത്താണ് ഇവളെ തന്നെ കിട്ടിയത്? പിള്ളേർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കൂടിയായി “

അവൻ ആരോടും പറയാൻ പോയില്ല.

ക്രിസ്മസ് ഫ്രണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതും അനുപമ അന്നയെ മാറ്റി നിർത്തി ചോദിച്ചു.

“നിൻ്റെ ക്രിസ്മസ് ഫ്രണ്ട് ആരാണെടി?”

അന്ന പോളിൻ്റെ പേര് എഴുതിയ  പേപ്പർ കഷ്‌ണം  അനുപമയെ കാണിച്ചു

അനുപമ ആകട്ടെ ഒരു ചെറു ചിരിയോടെ അവളുടെ കൈയിൽ ഉള്ള ക്രിസ്മസ് ഫ്രണ്ടിൻ്റെ പേര് അന്നയെ കാണിച്ചു കൊടുത്തു.

'അർജ്ജുൻ ദേവ്'

“എൻ്റെ ക്രിസ്മസ് ഫ്രണ്ടിനെ  നിനക്ക് വേണമെങ്കിൽ തരാം. പിന്നെ പാര പണിയാനല്ല നിനക്ക് ഞാൻ തരുന്നത്. നല്ല ഒരു ഗിഫ്റ്റ ഒക്കെ കൊടുത്തു ഈ പ്രശനം അവസാനിപ്പിക്ക്. ആദ്യ സെമസ്റ്റർ കഴിയാൻ പോകുകയല്ലേ,"

അന്ന അനുപമയെ ഒന്ന് മുറുക്കെ കെട്ടി പിടിച്ചു.

“ഡി താങ്ക്സ്.”

“താങ്ക്സ് ഒന്നും വേണ്ട  ട്രീറ്റ് ചെയ്‌താൽ മതി.”

ടോണിക്ക് ഫ്രണ്ടായി കിട്ടിയത് ജെന്നിയെയാണ്  രാഹുലാകട്ടെ ടോണയുമായി ഡീൽ ആക്കി അവനു

💬 Comments

View all comments