Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല. പിന്നിൽ നിൽക്കുന്ന ആളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അയാൾ പുറത്തു പോയി ഒരു കുപ്പിയും രണ്ട് ഗ്ളാസ്സും അവർക്കു മുൻപിലായി വെച്ചു. ഗ്ലാസ്സിലേക്ക് വെള്ളമൊഴിക്കാൻ ജോണി ശ്രമിച്ചപ്പോൾ കൈ വിറക്കുന്നതു കാരണം പകുതി വെള്ളം പുറത്തു പോയി. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ നടന്ന കാര്യങ്ങൾ മണി മണിയായി അങ്ങ് പറഞ്ഞു
അവരെ ചോദ്യം ചെയ്‌തത് ഹരിയും റിഷിയുമായിരുന്നു. ഹരി പുറത്തിറങ്ങി അരുണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പറയത്തക്ക പ്രശനമൊന്നുമില്ല. അർജ്ജുവിനെ അക്രമിച്ചവർക്ക് IEM ബന്ധമൊന്നുമില്ല.
രണ്ട് പേരെയും നല്ലത് പോലെ ഒന്ന് താക്കിത് ചെയ്‌ത് വിട്ടയക്കാൻ നിർദേശിച്ചു
ഹരി തിരിച്ചെത്തി. എന്താണ് സംഭവിക്കുക എന്ന ആകാംഷായിലാണ് ഇരുവരും.
“ഇത്തവണ കൂടി നിങ്ങളെ വിട്ടയക്കുന്നു. ഇനി അർജ്ജുവിനെതിരെ തിരിയുകയോ ഇവിടെ നടന്ന കാര്യങ്ങൾ ആരോടെങ്കിലും പറയുകയോ ചെയ്‌താൽ രണ്ട് പേരും പുറം ലോകം കാണില്ല.
രണ്ട് മണിയുടെ ഫ്ലൈറ്റിൽ ടിക്കറ്റ് റെഡിയാക്കിയിട്ടുണ്ട്. “
ഇത്രയും പറഞ്ഞിട്ട് മയക്കമരുന്നിൻ്റെ പൊതിയുമെടുത്തിട്ട് അവർ രണ്ട് പേരും റൂമിൽ നിന്നിറങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പോൾ വേറെ ഒരു CRPF ജവാൻ വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി. സെക്യൂരിറ്റി ചെക്കിങ്ൻ്റെ അവിടെ എത്തിയപ്പോൾ ചെക്കിൻ ബാഗ്ഗജ് ഒരു ഫ്ലൈറ്റ് അറ്റെൻഡറുടെ കൈയിൽ കൊടുത്തയച്ചു, എന്നിട്ട് രണ്ട് പേർക്കും പുതിയ ഫ്ലൈറ്റ് ടിക്കറ്റ് നൽകി.
ഫ്‌ളൈറ്റിൽ കയറുന്നതു വരെ രണ്ട് പേരും പരസ്പരമൊന്നും മിണ്ടിയില്ല. ഫ്ലൈറ്റിൽ എത്തിയപ്പോളാണ് അവർ ഒന്ന് കൂടി ഞെട്ടിയത്. രണ്ടു പേർക്കും ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റാണ് കിട്ടിയിരിക്കുന്നത്. എങ്കിലും അത് എന്ജോയ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഇരുവരും. എങ്ങനെയെങ്കിലും ദുബായിൽ ഒന്ന് എത്തിയാൽ മതി.
വീട്ടിൽ എത്തി രണ്ടാമത്തെ ദിവസം തന്നെ അന്നയും സ്റ്റീഫനും ക്രിസ്‌മസ് ആഘോഷിക്കാനാണെന്ന് പറഞ്ഞു ബാംഗ്ലൂർക്ക് പോയി. അളിയൻ്റെ വീട്ടിലേക്ക് ആയത് കൊണ്ട് അപ്പൻ കുര്യൻ പ്രത്യകിച്ചൊന്നും പറഞ്ഞില്ല. പോരാത്തതിന് രാഷ്ട്രീയ പ്രവർത്തനവും പണം സമ്പാദിക്കലും മാത്രമേ അങ്ങേർക്കു അറിയൂ.
എയർപോർട്ടിൽ അവരെ സ്വീകരിക്കാനായി അവരുടെ കസിൻ ജിനു എത്തിയിരുന്നു. അവിടെ നിന്ന് നേരെ ജോയ് അങ്കിളിൻ്റെ വീട്ടിലേക്ക്. അന്നയുടെ അമ്മയുടെ ഒരേ
💬 Comments
View all comments