0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 214

സംസാരിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ചെക്കിൻ ബാഗും പെട്ടിയുമൊക്കെ ഒരാൾ കൊണ്ടുവന്നു  ഒരു സൈഡിൽ ആയി വെച്ചു. അതോടെ അവരുടെ ദുബായ് യാത്ര അവസാനിച്ചു എന്ന് ഇരുവർക്കും മനസ്സിലായി. രണ്ടു പേരും പേടിച്ചൊന്നും തന്നെ മിണ്ടിയില്ല. എന്തെങ്കിലും സംസാരിച്ചാൽ അത് സിനിമയിൽ ഒക്കെ കാണുന്ന പോലെ റെക്കോർഡ് ചെയ്യപ്പെടുമെന്ന് അവർ ഭയപ്പെട്ടു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട് പേർ റൂമിലേക്ക് വന്നു. രണ്ടും ചെറുപ്പക്കാരാണ്. കസ്റ്റംസ് എന്ന് എഴുതിയ ഐഡി കാർഡ് ധരിച്ചിട്ടുണ്ടെങ്കിലും യൂണിഫോമിൽ അല്ല. മുൻപിൽ വന്നയാളുടെ ബെൽറ്റിൽ കൊളുത്തിയിട്ടുള്ള ഒരു ഉറയിൽ റിവോൾവറുണ്ട്.  അയാൾ അവരുടെ എതിർവശത്തെ കസേരയിലിരുന്നു. മറ്റെയാൾ  ജിമ്മിയുടെ suitcase എടുത്ത് മേശപുറത്തു വെച്ചിട്ട് തുറക്കാൻ അവിശ്യയപ്പെട്ടു. പെട്ടി തുറന്നതും ഇരുവരും ഞെട്ടി. ഒരു ചെറിയ പാക്കറ്റിൽ ബ്രൗൺഷുഗർ. ജോണിക്ക് തല കറങ്ങുന്നതായി തോന്നി.

“അത് എടുത്ത് ഇവിടെ വെക്ക്.”

അതിലൊരുദ്യോഗസ്ഥൻ മേശയുടെ ഒഴിഞ്ഞ ഭാഗം ചൂണ്ടികാണിച്ചു പറഞ്ഞു. രണ്ടാമൻ പെട്ടി തിരികെ വെച്ച്.

ജിമ്മിക്കും ജോണിക്കും കരച്ചിൽ ഒക്കെ വന്ന് തുടങ്ങി. കാര്യങ്ങൾ തീരുമാനായി എന്ന് അവർക്ക് മനസ്സിലായി.

രണ്ട് പേരോടും ഒഴിഞ്ഞ കസേര ചൂണ്ടി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. രണ്ടു പേരും ഇരിക്കാൻ മടിച്ചു നിന്ന്.

"രണ്ട് പേരും അങ്ങോട്ടൊന്നിരുന്നേ"

ആ ഉദ്യോഗസ്‌ഥൻ ആജ്ഞപിക്കുന്ന  സ്വരത്തിൽ ഒന്ന് കൂടി പറഞ്ഞതും അവരിരുവരും വേഗം തന്നെ ഇരുന്നു.

“സർ ഞങ്ങളല്ല. ഞങ്ങൾക്കൊന്നുമറിയില്ല സർ ആരോ ഞങ്ങളെ ചതിച്ചതാണ്.”

അയാൾ കേട്ടതല്ലാതെ ഒന്നും മിണ്ടിയില്ല. വീണ്ടും ജിമ്മി പറയാൻ തുടങ്ങിയപ്പോൾ അയാൾ മതി എന്നർത്ഥത്തിൽ കൈ ഉയർത്തി കാട്ടി.

“ചോദിക്കുന്നതിന് കൃത്യമായ ഉത്തരം മാത്രം മതി അല്ലാതെ ഇങ്ങോട്ട് ഒന്നും പറയരുത്.”

ഇന്നലെ കോളേജിൻ്റെ മുന്നിൽ എന്താണ് ഉണ്ടായത്? അത് കേട്ടതും ജിമ്മി ജോണിച്ചായനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

ആ ഉദ്യോഗസ്ഥൻ ഉടനെ തന്നെ റിവോൾവർ എടുത്ത് മേശയിലേക്ക് വെച്ച്.

“നിങ്ങളെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള അധികാരം എനിക്കുണ്ട് അതു കൊണ്ട് കൃത്യമായ ഉത്തരം മാത്രം”

“അയ്യോ ഞാനല്ല ഈ ജോണിച്ചായൻ ആണ്.”

അയാൾ ജോണിയെ നോക്കി ജോണി എന്ധോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും

💬 Comments

View all comments