Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
മാർക്കോസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് എന്ന് മനസ്സിലായി. ജിമ്മിയുടെ ഫോൺ സംഭാഷണത്തിൽ നിന്ന് അവനും അവൻ്റെ ചേട്ടനും കൂടി ദുബായിലേക്ക് പോവുകയാണ് എന്നറിഞ്ഞു. രണ്ടു പേരെയും ആരുമറിയാതെ പൊക്കാൻ പദ്ധിതി തയാറാക്കി.
കീർത്തന വീട്ടിൽ എത്തിയതും ദീപു തന്ന ഗിഫ്റ്റ് ആണ് അവൾ ആദ്യം തുറന്ന് നോക്കിയത്. വളരെ ഭംഗിയുള്ള ഒരു വാൽക്കണ്ണാടി. “എൻ്റെ സുന്ദരിക്ക് മുഖം നോക്കാൻ” എന്ന് സ്വന്തമായി ഉണ്ടാക്കിയ ഒരു കാർഡ്. പിന്നെ കുറച്ചു ചോക്കോലറ്റും. കീർത്തനക്ക് അത് നന്നേ ബോധിച്ചു. ദീപുവിന് തന്നോടിപ്പോളും ഇഷ്ടമാണെന്ന് അവളുറപ്പിച്ചു. തന്നെ സ്നേഹിക്കുന്നവരെയാണ് സ്‌നേഹിക്കേണ്ടതു എന്നവളുടെ മനസ്സിൽ തോന്നി. എങ്കിലും ദീപു ക്രിസ്ത്യാനി ആയതുകൊണ്ട് അവൾ ആ ആഗ്രഹത്തിന് സ്വയം കടിഞ്ഞാണിട്ട്. ഫ്രണ്ട്സായി തന്നെ തുടർന്നാൽ മതി എന്ന് തീരുമാനിച്ചു. എങ്കിലും അവൾ ദീപുവിന് ഒരു താങ്ക്യൂ മെസ്സേജ് അയച്ചു.
അന്ന അർജ്ജുവിനായി വാങ്ങിയ ഗിഫ്റ്റ് കീർത്തന കയ്യിലെടുത്തു നോക്കി, നല്ല ഭംഗിയായ പൊതിഞ്ഞിട്ടുണ്ട്. എന്തായിരിക്കും എന്ന് ആകാംഷ അവളിൽ ഉണർന്നു. തൻ്റെ കയ്യിൽ ഇതുണ്ടെന്ന് ആർക്കും തന്നെ അറിയില്ല. അത് കൊണ്ട് തുറന്നു നോക്കിയാലും അരുമറിയില്ല. എങ്കിലും അവൾ തുറന്നു നോക്കിയില്ല. അന്നയുടെ ഗിഫ്റ്റ് അവളുടെ ഷെൽഫിൽ കയറ്റി വെച്ചു.
പിറ്റേ ദിവസം രാവിലെ തന്നെ കീർത്തന അവളുടെ അച്ഛൻൻ്റെ വീട്ടിലേക്ക് പോയി. ക്രിസ്‌മസ് കഴിഞ്ഞു പിറ്റേ ദിവസം തന്നെ തിരിച്ചെത്തി പരീക്ഷക്ക് പഠിത്തം തുടങ്ങണം എന്നാണ് ചെറിയമ്മയുടെ ഉത്തരവ്.
ജോണിയും ജിമ്മിയും രാവിലെ തന്നെ എയർപോർട്ടിലേക്ക് തിരിച്ചു. അവരുടെ പെട്ടന്നുള്ള പോക്ക് അപ്പൻ മാർക്കോസിന് അത്ര ഇഷ്ടപെട്ടില്ല. ക്രിസ്‌മസ് അവധി ആഘോഷിക്കാൻ രണ്ടും കൂടി ദുബായിക്ക് പോകുന്നു പോലും. എയർപോർട്ടിൽ ഡ്രൈവർ ഡ്രോപ്പ് ചെയ്‌തു സെക്യൂരിറ്റി ചെക്ക് നടന്നു കൊണ്ടിരുന്നപ്പോളാണ് ഒരു CRPFകാരൻ വന്ന് രണ്ട് പേരുടെയും അടുത്തു കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് പറഞ്ഞു ഒരു റൂമിലേക്ക് കൂട്ടികൊണ്ടു പോയി. ഇരുവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അവരെ ഒരു റൂമിലാക്കി വാതിലടച്ചു. ചെറിയ ഒരു റൂം ഒരു ടേബിളും നാലു കസേരയും മാത്രം. കുടിക്കാൻ വെള്ളമോ ഒന്നുമില്ല.
രണ്ട് പേരും പരസ്‌പരം നോക്കിയതല്ലാതെ ഒന്നും
💬 Comments
View all comments