0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 212

ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഫോട്ടോസ് നോക്കികൊണ്ടിരിക്കുകയാണ്.

ദീപുവും താനും കൂടി ഇരിക്കുന്നതിൻ്റെ ഒന്ന് രണ്ട് ഫോട്ടോസുണ്ട് ദീപുവുമായി ഇപ്പോൾ നല്ല കമ്പനിയാണ്. അവൻ്റെ ക്രിസ്മസ്സ് ഫ്രണ്ട്‌ അല്ലാതിരുന്നിട്ടു കൂടി അവൻ തനിക്ക് ഗിഫ്റ്റ് ഒക്കെ തന്നിട്ടുണ്ട്. വീട്ടിൽ ചെന്നിട്ട് വേണം തുറന്നു നോക്കാൻ. അന്ന അർജ്ജുവിന് ക്രിസ്‌മസ്‌ ഗിഫ്‌റ്റ് കൊടുക്കുന്ന ഒന്ന് രണ്ട് ഫോട്ടോസ് ഉണ്ട്. അത് കണ്ടപ്പോൾ അവൾക്കല്പം വിഷമം തോന്നി. ചെറിയമ്മയുടെ കാൾ വന്ന് ക്ലാസ്സിൽ നിന്നിറങ്ങാൻ തുടങ്ങിയപ്പോളാണ് ക്രിസ്മസ് ട്രീയുടെ താഴെ ഒരു ഗിഫ്റ്റ് ഇരിക്കുന്നത് കണ്ടത്. അന്ന അർജ്ജുവിന് കൊടുത്ത അതേ ക്രിസ്‌മസ്‌ സമ്മാനം. അപ്പോൾ അർജ്ജു അത് ഇവിടെ തന്നെ ഇട്ടേച്ചാണ് പോയത്. അവൾ അത് കൂടി എടുത്തിട്ട് വേഗം അവിടന്ന് ഇറങ്ങി.

കീർത്തന കാറിൽ കയറിയതും ചെറിയമ്മ മീറ്റിംഗിനെ കുറിച്ച് പറഞ്ഞു. റോഡിൽ വെച്ച് അർജ്ജുൻ ആരൊക്കയോ ആയി തല്ലുണ്ടാക്കി പോലും. ചെറിയമ്മ വീണ്ടും അർജ്ജുവുമായി കൂട്ട് വേണ്ടാ എന്നൊക്കെ ഉപദേശിച്ചു കീർത്തന കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

വൈകിട്ട് തന്നെ ജോണി അവൻ്റെ അനിയൻ ജിമ്മിയെ കണ്ട് അർജ്ജുവിനെ കുറിച്ച് കാര്യങ്ങൾ തിരക്കി. അർജ്ജു എന്ന പേര് കേട്ടതും ജിമ്മി ഒന്ന് ഞെട്ടി. ജോണിച്ചായൻ ക്വറിയിലെ പണിക്കാരെ വിട്ട് അർജ്ജുവിനെ തല്ലാൻ നോക്കി എന്ന് കേട്ടപ്പോൾ അവൻ തലയിൽ കൈ വെച്ചുപോയി. ആരോടും പറയരുന്നത് എന്ന കണ്ടീഷനിൽ ജിമ്മി താൻ ഏർപ്പാടാക്കിയ കോറ്റേഷൻകാർക്ക്  എന്താണ് സംഭവിച്ചത് എന്ന് വിവരിച്ചു കൊടുത്തു. അതോടെ ജോണിച്ചായന് കൂടുതൽ ഭയമായി.

ഇച്ചായൻ നമക്ക് കുറച്ചു ദിവസം ഇവിടെനിന്ന് മാറി നിൽക്കാം. ഇച്ചായൻ ചെയ്‌തത് ആണെങ്കിലും ഞാൻ ചെയ്‌തുവെന്നേ അവർ കരുതു,

അവർ രണ്ടു പേരും പിറ്റേ ദിവസം തന്നെ ദുബായിലേക്ക് പോകാൻ തീരുമാനിച്ചു.

വൈകിട്ടോടെ അരുണും കൂട്ടരും അർജ്ജുവിനെ ആക്രമിച്ചത് ആരാണ് എന്ന് കണ്ടെത്തിയിരുന്നു. കോളേജിന് അടുത്തുള്ള  ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സമയം വെച്ചു സംശയം തോന്നിയ വണ്ടികളുടെ നമ്പറുകൾ കണ്ടെത്തി ഔനേർഷിപ്പ് ഡീറ്റെയിൽസ് എടുത്തു. അതിൽ രണ്ട് വണ്ടികൾ ഒരേ കമ്പനിയുടെ പേരിൽ  ജെ.ജെ ഗ്രാനൈറ്റ്സ്. കൂടുതൽ അന്വേഷിച്ചപ്പോൾ അത് ജിമ്മിയുടെ അപ്പൻ

💬 Comments

View all comments