Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
കുറെ ഫോട്ടോസ് കിടക്കുന്നുണ്ട്. അവൾ ഓരോന്നായി നോക്കി. അതിൽ അവൾ അർജ്ജുവിന് ക്രിസ്‌മസ് ഗിഫ്റ്റ് കൈമാറാൻ നിൽക്കുന്ന ഫോട്ടോ ഉണ്ട്. അവൾ കുറെ നേരം അതിൽ തന്നെ നോക്കിയിരുന്നു. അവളുടെ സങ്കടമെല്ലാം എവിടെയോ പോയി മറഞ്ഞു.
"അർജ്ജു നിൻ്റെ മുഴുവൻ ഡീറ്റൈൽസും ഞാൻ ബാംഗ്ലൂരിൽ നിന്ന് തപ്പിയെടുക്കും. ഈ അന്ന ആരാണ് എന്ന് നീ അറിയാൻ പോകുന്നേയുള്ളു "
ചേച്ചി ഫോട്ടോ നോക്കിയിരിക്കുന്നത് സ്റ്റീഫൻ കണ്ടിരുന്നു. അവന് ചില സംശയങ്ങളൊക്കെ തോന്നിയെങ്കിലും അവൻ ഒന്നും തന്നെ ചോദിച്ചില്ല. ബാംഗ്ലൂർ എത്തുമ്പോൾ അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയാൻ അവനും ആകാംഷയായി.
തൃശൂൽ ഓഫീസിൽ അരുണിൻ്റെ നേതൃത്വത്തിൽ മീറ്റിംഗ് നടക്കുകയാണ്. കോളേജിന് മുൻപിലുണ്ടായ സംഘർഷത്തെകുറിച്ച് അരുൺ കേട്ടറിഞ്ഞിരുന്നു. കോളേജ് ഗേറ്റിൽ ഉണ്ടായിരുന്ന സി.സി.ടി.വി ക്യാമറയിൽ ഒന്നും തന്നെ കാണാനായില്ല. കേട്ടറിഞ്ഞെടുത്തോളം അർജ്ജു അവരെ അടിച്ചോടിച്ചു. അവൻ വേഗം ജീവയെ വിളിച്ചു സംഭവം റിപ്പോർട്ട് ചെയ്‌തു. ജീവ ശിവയെ വിളിച്ചു കാര്യങ്ങൾ തിരക്കി.
അവൻ്റെ കാറ് ഉരസിയത് മൂലമുണ്ടായ തർക്കം അടിയിൽ കലാശിച്ചു എന്ന് അർജ്ജുൻ നിസാരവൽക്കരിച്ചു പറഞ്ഞു. ജീവ അത് വിശ്വസിക്കാൻ തയാറായില്ല. കൂടുതലൊന്നും ചോദിക്കാനും നിന്നില്ല. സംഭവത്തെ കുറിച്ചു ഡീറ്റൈലയിലായി അന്വേഷിക്കാൻ അരുണിനോട് അവിശ്യപ്പെട്ടു.
അപ്പോഴാണ് രാഹുൽ സംഭവമറിയുന്നത് തന്നെ. അർജ്ജുൻ സെമിനാറിൻ്റെ അന്ന് രാത്രി നടന്നതും ഇന്ന് ഉച്ചക്ക് നടന്നതടക്കം എല്ലാ കാര്യവും രാഹുലിൻ്റെ അടുത്ത പറഞ്ഞു.
“ഡാ ഇതവളാണ് ആ അന്ന അവൾക്കു കിട്ടിയതൊന്നും പോരാത്തതു കൊണ്ടാണ് അവളുടെ മുറച്ചെറുക്കൻ വഴി ഗുണ്ടകളെ ഇറക്കിയത്. “
അർജ്ജുൻ ഒന്നും മിണ്ടിയില്ല.
“നീ എന്താ അന്നേരം എന്നെ വിളിക്കാതിരുന്നത്.”
“അത്രമാത്രമൊന്നുമില്ലെടാ, ഞാൻ അവന്മാർക്കിട്ട് ശരിക്കും കൊടുത്തു. എനിക്ക് ഒരു പോറൽ പോലുമേറ്റില്ല.”
“എൻ്റെ സംശയം അതല്ല ഇവിടത്തെ കാര്യങ്ങളൊക്കെ ജീവ എങ്ങനെ അപ്പോൾ തന്നെ അറിയുന്നു എന്നതാണ്. “
അർജ്ജുൻ വിഷയമാറ്റാനായി പറഞ്ഞു. പിന്നെ അതിനെക്കുറിച്ചായി ചർച്ച.
ക്രിസ്‌മസ് ആഘോഷം കഴിഞ്ഞു എല്ലാവരും വീട്ടിൽ പോയപ്പോൾ കീർത്തന മാത്രമാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ചെറിയമ്മ പെട്ടന്ന് എന്ധോ മീറ്റിംഗുള്ളത് കൊണ്ടിറങ്ങാൻ അല്പ്പം വൈകുമെന്ന് അവളെ വിളിച്ചു പറഞ്ഞായിരുന്നു. whatsapp ൽ
💬 Comments
View all comments