Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
മുന്നോട്ട് പോയ അവൻ്റെ മുട്ടുകാലിൻ്റെ വശത്തായി ചവിട്ടി. അവൻ്റെ കാലൊടിഞ്ഞു കാണണം. മൂന്നെണ്ണം താഴെ തന്നെ കിടപ്പാണ്. നാലാമൻ എങ്ങോട്ടോ ഓടി പോയിരിക്കുന്നു.
അന്നയുടെ മറ്റവൻ ഔഡി കാർ പെട്ടന്നനെടുത്തു. സ്കൂട്ടാകാനുള്ള പരിപാടി ആണ്. കൈയിലിരിക്കുന്ന ചെയിൻ വേണെമെങ്കിൽ ചില്ലിലേക്കെറിയാം. എങ്കിലും എന്തുകൊണ്ടോ ഞാൻ ചെയ്തില്ല.
വഴിയിൽ കൂടി പോകുന്ന ഏതാനും പേർ വണ്ടി നിർത്തി എന്താണ് സംഭവം എന്ന് നോക്കുന്നുണ്ട്. കോളേജ് ഗേറ്റിൽ നിന്ന് സെക്യൂരിറ്റി ഓടി എത്തിയിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന് എഞ്ചിനീയറിംഗ് കോളേജിലെ ചില സ്റ്റുഡൻസ് എന്താണ് സംഭവം എന്ന് എത്തി നോക്കുന്നുണ്ട്. ഏതു നിമിഷവും ആരെങ്കിലും മൊബൈലിൽ റെക്കോർഡ് ചെയ്യാം. ഞാൻ വേഗം തന്നെ കാറുമെടുത്ത സ്ഥലം കാലിയാക്കി.
അന്ന വേർഷൻ ;-
ക്രിസ്മസ് ട്രീ അലങ്കരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അർജ്ജുവും രാഹുലും കടന്ന് വന്നത്. ഞാൻ പുഞ്ചിരിച്ചു കാണിച്ചെങ്കിലും അവൻ പതിവ് പോലെ എന്നെ മൈൻഡ് ചെയ്യാതെ കടന്നു പോയി. ഫോട്ടോസ് അവോയിഡ് ചെയ്യാൻ ആണെന്ന് തോന്നുന്നു ഏറ്റവും പിന്നിൽ മൂലയിലെ ഒരു സീറ്റിൽ പോയിരുന്നു. അൽപം കഴിഞ്ഞു ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി. എല്ലാം പരിപാടികളും ഒന്നിലൊന്നു മെച്ചം.
അവസാനം ക്രിസ്മസ് ഗിഫ്റ്റ കൈമാറുന്ന പരിപാടിയിലേക്ക് കടന്നു. റോൾ നം. വിളിക്കുന്നതിനനുസരിച്ച ക്രിസ്മസ് ഗിഫ്റ്റ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറുന്നത്. അത് കൊണ്ട് അവന് സ്വീകരിക്കാതിരിക്കാൻ സാധിക്കില്ല. എങ്കിലും അവൻ്റെ കാര്യമായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.
എൻ്റെ ഊഴം വന്നതും ഞാൻ ഗിഫ്റ്റെടുത്തു അവനായി വെയിറ്റ് ചെയ്തു നിന്നു. ക്ലാസ് മൊത്തം ആവേശത്തോടെ ഞങ്ങളുടെ പേര് വിളിക്കുന്നുണ്ട്. പക്ഷേ അവൻ
💬 Comments
View all comments