0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 209

ഫ്രണ്ട്. അതുകൊണ്ട് അവൻ ക്രിസ്‌മസ്‌ ഗിഫ്റ്റ കൊണ്ട് വന്നിട്ടില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പോലുമോർത്തില്ല. അവന് ഗിഫ്‌റ്റ് കൊടുക്കാനുള്ള ചിന്തയിൽ എന്നെ ക്രിസ്മസ് ഫ്രണ്ടായി ആർക്കാണ് കിട്ടിയിരുന്നത് എന്ന് ഞാൻ അന്വേഷിച്ചു പോലുമില്ല.

അപമാനിക്കപെട്ടു എന്ന സഹതാപത്തോടെ ചിലരൊക്കെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ എനിക്കതിൽ വിഷമം ഒന്നും തോന്നിയില്ല. കാരണം ആരുടെയും സഹതാപം എനിക്കവിശ്യമില്ല  അവൻ്റെ കൈയിൽ നിന്ന്  ഒരു ഗിഫ്റ്റും  ഞാൻ പ്രതീക്ഷിക്കാൻ പാടില്ല. എങ്കിലും ഒരു ക്രിസ്‌മസ്‌ ഫ്രണ്ട് ആയിട്ടു കൂടി എന്തെങ്കിലും ഒരു ഗിഫ്റ്റ്‌ തരാതിരിക്കാൻ മാത്രം അവൻ എന്നെ വെറുക്കുന്നുണ്ടോ? എൻ്റെ ഉള്ള് സങ്കടത്താൽ നിറഞ്ഞു. പരിപാടി കഴിഞ്ഞതും അമൃതയും അനുപമയും പിന്നെ ബീന മിസ്സും  എന്നെ ആശ്വസിപ്പിക്കാനായി എത്തി അവർ എന്ധോക്കയോ പറയുന്നുണ്ട്. എൻ്റെ മനസ്സ് ശരിയല്ലാത്തതിനാൽ ഞാൻ മൂളുക മാത്രമാണ് ചെയ്‌തത്‌.

അപ്പോളാണ് ജോണിച്ചായൻ എന്നെ ഫോണിൽ വിളിച്ചത്. പുള്ളിക്കാരൻ  പുറത്തു നിൽക്കുന്നുണ്ട്  ഒരു സർപ്രൈസ് ഉണ്ട് പോലും.

എല്ലാവരുടെയും സഹതാപ കണ്ണുകളിൽ നിന്ന് രക്ഷപെടാനായി ഞാൻ വേഗം തന്നെ ക്ലാസ്സിൽ നിന്നിറങ്ങി നേരെ വെയിറ്റ് ചെയ്‌തു നിൽക്കുന്ന അങ്ങേരുടെ വണ്ടിയിൽ കയറി. പുറത്തേക്ക് നോക്കിയപ്പോൾ വരാന്തയിൽ  അർജ്ജുൻ നിൽക്കുന്നുണ്ട്.

ജോണിച്ചായൻ വേഗം തന്നെ വണ്ടിയുമായി കോളേജിന് വെളിയിലേക്കിറങ്ങി. എന്നിട്ട് കുറച്ചു പോയ ശേഷം U ടേൺ അടിച്ചു കോളേജ് ഗേറ്റിൽ നിന്ന് കുറച്ചു മാറി വണ്ടി നിർത്തി.

“എന്തിനാ ജോണിച്ചായ ഇവിടെ കാർ നിർത്തിയിരിക്കുന്നത്?”

“നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞില്ലേ. കുറച്ചു വെയിറ്റ് ഇപ്പോൾ കാണാം.”

ജോണിച്ചായൻ്റെ ശ്രദ്ധാ മുഴുവൻ കോളേജ് കവാടത്തിലാണ്. പെട്ടന്നാണ് അർജ്ജുവിൻ്റെ കാർ പുറത്തേക്ക് വന്നത്. കാർ അൽപ്പം മുന്നിലേക്ക് നീങ്ങിയതും ഒരു ജീപ്പ് വന്ന് മുൻപിൽ വട്ടം നിർത്തി. ഗുണ്ടകൾ എന്നു തോന്നിക്കുന്ന മൂന്നാലു പേർ ജീപ്പിൽ നിന്ന് ചാടിയിറങ്ങി. കയ്യിൽ മര കഷ്‌ണമൊക്കയുണ്ട്.

"ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്.  എൻ്റെ ക്വറിയിലെ പണിക്കരാണ്. ആ തെണ്ടിയുടെ കാല് തല്ലിയൊടിക്കാനാണ് പറഞ്ഞിരിക്കുന്നത് " ജോണിച്ചായൻ അത് പറഞ്ഞപ്പോൾ എൻ്റെ ഉള്ളൊന്നാളി.

എന്നാൽ കാറിൽ നിന്നിറങ്ങിയ അർജ്ജു  നിമിഷ നേരം കൊണ്ട്

💬 Comments

View all comments