0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 218

അവനക്ക് പിടിക്കാത്.”

അന്ന കുറച്ചു കൂടി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.  രാഹുലും അവൻ്റെ ഒപ്പം പഠിച്ചതാണ് എന്നും അവൻ്റെ ശരിക്കുള്ള പേര് നിതിൻ ആണെന്നുള്ള കാര്യവും മനസ്സിലാക്കി. രണ്ട് പേരും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ആണ് പഠിച്ചത്.

പോകാൻ നേരം സെക്യൂരിറ്റി അണ്ണന് നന്ദി പറഞ്ഞ ശേഷം 500 രൂപ ചായ കുടിച്ചോളാൻ പറഞ്ഞു കൊടുത്ത ശേഷം തിരിച്ചു പോയി . ഇനി ജിനു പറഞ്ഞ ഇലക്ട്രോണിക്‌സ് HOD യെ കണ്ട് കൂടുതൽ കാര്യങ്ങളറിയണം.

നേരെ ജിനുവിൻ്റെ കൂട്ടുകാരൻ്റെ വീട്ടിലേക്ക്. അവിടെ ചെന്ന് അവരെ ഒക്കെ പരിചയപ്പെടട്ടു, ജിനുവിൻ്റെ കൂട്ടുകാരൻ സെബിൻ്റെ 'അമ്മ സെലീനയാണ് ഈ HOD.  സെബിൻ വീട്ടിലുണ്ടായിരുന്നില്ല CA  പരീക്ഷയുടെ കോച്ചിങ്ങിന് പോയിരിക്കുകയാണ്.  എങ്കിലും ജിനുവിനെ അവർക്ക് നല്ലതു പോലെ അറിയാം.

കുറെ നേരം സംസാരിച്ചപ്പോളും വന്ന കാര്യം പറയാൻ മൂന്ന് പേർക്കും മടി. അവസാനം രണ്ടും കൽപ്പിച്ചു അന്ന ശിവയെ കുറിച്ച് ചോദിച്ചു. ഏതാണ്ട് സെക്യൂരിറ്റികാരനിൽ കണ്ട അതേ റിയാക്ഷൻ.

ഞാൻ ചോദിച്ചതും സെലീന ആന്റിയുടെ മുഖഭാവം ഒക്കെ മാറി. എന്തിനാണ് അവനെ കുറിച്ചറിയേണ്ടത് എന്നായി അവർ. സ്റ്റീഫനും ജിനുവും പരസ്‌പരം നോക്കിതല്ലാതെ ഒന്നും പറഞ്ഞില്ല. പെട്ടന്നാണ് എനിക്ക് ഒരു കുബുദ്ധി തോന്നിയത്. ഞാൻ രണ്ടും കൽപ്പിച്ചു സങ്കടമൊക്കെ അഭിനയിച്ചു ഒരു നുണയങ്ങു കാച്ചി

ശിവ എൻ്റെ ലവറാണെന്നും കുറച്ചു നാളായി അവനെ കാണാനില്ലെന്നും അത് കൊണ്ട് അന്വേഷിച്ചിറങ്ങിയതാണെന്നും അങ്ങ് തട്ടി വിട്ടു. എൻ്റെ സംസാരം കേട്ട് സ്റ്റീഫൻ ചെറുതായി ഞെട്ടിയിട്ടുണ്ട്.

ജിനുവാണെങ്കിൽ അമ്പരുന്നിരിക്കുകയാണ്. ശത്രുവാണെന്ന് മുൻപ്  പറഞ്ഞിട്ട് ഇപ്പോൾ ലവർ ആണ് പോലും. കുര്യനങ്കിൾ എങ്ങാനും അറിഞ്ഞാൽ തീർന്നത് തന്നെ. പോരാത്തതിന് കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന പെണ്ണാണ് അതോർത്തപ്പോൾ അവന് പേടി തോന്നി.

സെലീന ആന്റിയും അവരുടെ മുഖഭാവം മാറിയത് ശ്രദ്ധിച്ചിരുന്നു. അവർക്ക് എന്ധോ നുണ പറഞ്ഞതായി സംശയം തോന്നി എന്ന് എനിക്ക് മനസ്സിലായി. ഒന്നുമില്ലെങ്കിലും ഒരു ഡിപ്പാർട്മെന്റ് HOD അല്ലേ .  എത്ര പിള്ളേരെ കണ്ടിരിക്കുന്നു എത്ര നുണകൾ കേട്ടിരിക്കുന്നു.

ഞാൻ വേഗം തന്നെ മൊബൈൽ തുറന്നു അർജ്ജുവും ഞാനും നിൽക്കുന്ന

💬 Comments

View all comments