0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 219

ഫോട്ടോ കാണിച്ചു കൊടുത്തു. അവർ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേ റൂമിലേക്ക് പോയി. സ്റ്റീഫനും ജിനുവും എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നോക്കാനെ പോയില്ല. ആന്റി പോയ മുറിയുടെ വാതിലിൽ തന്നെ നോക്കിയിരുന്നു. അൽപ്പ സമയം കഴിഞ്ഞു അവർ 2016  ലെയും 2017 ലെയും  ഇയർ ബൂക്കുമായി വന്നു.  അത് എനിക്ക് തന്നു, ആദ്യം 2016 ലെ ഇയർ ബുക്ക് പരിശോദിച്ചു. കുറെ കവിതകളും കഥകളുമൊക്കെ ഉണ്ട്. ഇത് മനസിലാക്കിയിട്ടാണെന്ന് തോന്നുന്നു ആന്റി ബുക്ക് എൻ്റെ കൈയിൽ നിന്ന് തിരിച്ചു വാങ്ങിയിട്ട് ഫോട്ടോ ഉള്ള ഒരു പേജ് തപ്പിയെടുത്തു തന്നു എന്ധോ ഇൻടെർ കോളേജ് റോബോട്ടിക്‌സ് വാറിൽ വിജയിച്ചതിനു  അർജ്ജു സമ്മാനം വാങ്ങുന്നതിൻ്റെ  ഒരു ഫോട്ടോ. അത് പോലെ തന്നെ ബോസ്ക്സിങ് ചാമ്പ്യൻ ആയിട്ടുള്ള  വേറെ ഒരു ഫോട്ടോയും ഉണ്ട്.  പിന്നെ ഫൈനൽ ഇയർ സ്റ്റുഡന്റ്സിൻ്റെ ഗ്രൂപ്പ് ഫോട്ടോകൾ. അതിൽ കംപ്യൂട്ടർ സയൻസ് ബാച്ചിൻ്റെ ഫോട്ടോയിൽ അർജുവും രാഹുലും അടുത്തടുത്ത് നിൽക്കുന്ന ഒരു ഫോട്ടോ.

2017 ലെ ഇയർ ബുക്കിൽ തുടക്കത്തിൽ തന്നെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടി എന്നറിയിച്ചുകൊണ്ട് ഒരു പാസ്സ്‌പോർട്ട്  ഫോട്ടോയും ഉണ്ട്.

പിന്നെ സെലീന ആന്റി  വന്ന് ശിവയെ കുറിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. കൂടുതലും കോളേജിലെ  സെക്യൂരിറ്റികാരൻ പറഞ്ഞ കാര്യങ്ങൾ തന്നെ. കൂടുതലായി  ശിവയുടെ കുറച്ചു അക്കാഡമിക് കാര്യങ്ങളും കൂടി പറഞ്ഞു.

“കോളേജിലെ ഏറ്റവും ടോപ്പർ ആയിരുന്നു അവൻ. ഒന്ന് രണ്ട് സബ്ജെക്ട്സ് അവൻ്റെ ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട് 'എ ബോൺ ജീനിയസ്'. ചിരിച്ചു കൊണ്ടിടിക്കുന്ന അവനെ സീനിയർസിന് ഒക്കെ ഭയമായിരുന്നു.  തല്ലു പിടി കാരണം കുറെ സസ്പെന്ഷൻ വാങ്ങിയിട്ടുണ്ട്. പിന്നെ എല്ലാ തല്ലിനും തക്കതായ കാരണമുണ്ടായിരുന്നു. തല്ല് പിടി ഒക്കെ ഉണ്ടെങ്കിലും എല്ലാ പരീക്ഷയിലും ഒന്നാമൻ.

പിന്നെ പഠിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ അറിവിൽ പ്രേമം ഒന്നുമുണ്ടായിരുന്നില്ല അത് കൊണ്ടാണ് മോള്  ലവർ ആണെന്ന്  പറഞ്ഞപ്പോൾ വിശ്വാസം വരാതിരുന്നത്."

“എവിടെയാണ് വീട് എന്നറിയാമോ?”

“പൂനെയിൽ നിന്നാണ്  എന്നാണ്  ഓർമ്മ. ഒരു വട്ടം സസ്പെൻഷനിലായിരുന്നപ്പോൾ അവൻ്റെ അച്ഛൻ വന്നായിരുന്നു. എയർ

💬 Comments

View all comments