0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 222

ബോക്സ്. അതിനുള്ളിൽ പൊട്ടാതിരിക്കാൻ കുറെ വർണ്ണ കടലാസ്സ് ചീകി തിരുകി വെച്ചിട്ടുണ്ട്. അവൾ അതിൽ നിന്ന് ആ സമ്മാനം പുറത്തെടുത്തതും അവൾ ഞെട്ടി പോയി.

വളരെ മനോഹരമായ ഒരു സ്ഫടിക ഗോളം. കുലുക്കിയാൽ മഞ്ഞു വീണുകൊണ്ടിരിക്കും. അതിനകത്തു ഡാൻസ് ചെയുന്ന ഒരു രാജകുമാരനും രാജകുമാരിയും. നല്ല വില പിടിപ്പുള്ള ഇമ്പോർട്ടഡ് ഐറ്റം. തൻ്റെ ജീവതത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഒരു ഡെക്കറേറ്റീവ് പീസ്

കൂടെ ഒരു ബോക്സ് ഫെർറോ റോഷെർ ചോക്കോലറ്റും ഭംഗിയുള്ള  ഒരു ക്രിസ്മസ് കാർഡും.

പെട്ടന്നാണ് കീർത്തനക്ക് അത് കത്തിയത്. അന്നക്ക് അർജ്ജുവിനെ ഇഷ്ടമാണ് അല്ലാതെ ശത്രുവിന് ഇങ്ങനത്തെ ഒരു ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കില്ല. അവൾക്ക് അന്നയോടെ വല്ലാത്ത ദേഷ്യം തോന്നി. കൂട്ടുകാരി ആയിട്ടു കൂടി തന്നെ ചതിച്ചു എന്ന് അവൾ ചിന്തിച്ചു.  ഞങ്ങളുടെ ഇടയിൽ കയറി വരരുത് എന്ന് അന്ന പറഞ്ഞത് അവൾ ഓർത്തെടുത്തു

അവൾ ആ ഗിഫ്റ്റിൽ  തന്നെ നോക്കി ഇരുന്നു. മുൻപിൽ ഇരുന്ന ഫെർറോ റോഷെർ ഒരെണ്ണം വായിലിട്ടു നുണഞ്ഞു. ആ മധുരം വായിൽ നിറഞ്ഞപ്പോളും  അവളുടെ മനസ്സിൽ അന്നയോടുള്ള പകയാണ് നിറഞ്ഞത്. തന്നെ ചതിച്ചതിന് അന്നയോടെ പ്രതികാരം ചെയ്യണമെന്ന് അവൾ ഉറപ്പിച്ചു.

ചെന്നൈ :

സലീം ചെന്നൈയിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അവിടെ എത്തിയപ്പോൾ തന്നെ ചെന്നൈ സെല്ലുമായി സലീം ബന്ധപ്പെട്ടു. IEM ചെന്നൈ സെല്ലിൽ രണ്ടു പേരാണ് ഉള്ളത്. ജാഫറും അദീലും രണ്ട് പേരും സേലം ഭാഗത്തു നിന്നുള്ളവർ. ചെന്നൈയിൽ ഒരു സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്യുന്നു. ഗൾഫിൽ ജോലിക്ക് വന്നപ്പോൾ സലീം തന്നയാണ് അവന്മാരെ റിക്രൂട്ട ചെയ്‌തത്.

രണ്ട് കാരണം കൊണ്ടാണ് സലീം ചെന്നൈ സെല്ലുമായി വീണ്ടും ബന്ധം സ്ഥാപിച്ചത്. ഒന്ന് സുരക്ഷിതമായി താമസിക്കാനുള്ള സ്‌ഥലം രണ്ടാമത്തേത്  ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡ്രഗ് ഡീലറിൽ  വഴി  ചിദംബരൻ എന്ന ഹാക്കറെ പൊക്കാൻ തമിഴ് സംസാരിക്കുന്ന ചെന്നൈ സെൽ കാരുടെ സഹായം അത്യാവിശ്യമാണ്.

IEM ഹൈദരബാദ് സെല്ലിലെ റിയാസന് ആയിരുന്നു ഹാക്കർ ചിദംബരുനമായിട്ടുള്ള കോൺടാക്ട്. IRC ചാറ്റ് റൂം വഴി ആണ്

💬 Comments

View all comments