Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
ജിനുവിന് whatsappil അയച്ചു കൊടുത്തു. ജിനു അഡ്രസ്സ് അയക്കാൻ തുടങ്ങിയപ്പോൾ അന്ന വിലക്കി എന്നിട്ട് അത് ഒരു ബുക്കിൽ കുറിച്ചെടുത്തു. അന്നക്ക് ഭ്രാന്തായോ എന്ന് ജിനുവിന് തോന്നി, എങ്കിലും അവൻ കൂടുതലൊന്നും പറഞ്ഞില്ല. വൈകിട്ട് ഇരുവരും നാട്ടിലേക്ക് തിരിച്ചു പോന്നു.
അതേ സമയം അർജ്ജുൻ ദേഷ്യത്തിലാണ്. അവധി തുടങ്ങി പിറ്റേ ദിവസം തന്നെ അഞ്ജലിയെ കാണണം എന്ന് അർജ്ജുൻ ആവശ്യപ്പെട്ടു. എന്നാൽ വിശ്വനാഥനോട് ചോദിച്ചിട്ടു പറയാമെന്നായി ജീവ.
അതേ സമയം രാഹുൽ അവൻ്റെ അച്ഛനെയും അമ്മയെയും കാണാൻ പൂനെക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ജീവ അതിന് സമ്മതിച്ചില്ല .
പകരം അവർക്ക് ദുബായി ടിക്കറ്റ് അയച്ചിട്ട് അവിടെ വെച്ച് മീറ്റ് ചെയ്യാം പോലും. അതാകുമ്പോൾ അവൻ ദുബായിൽ ജോലിക്ക് കയറിയ കാര്യം അവൻ്റെ അച്ഛനും അമ്മയും വിശ്വസിക്കുകയും ചെയ്യും ഫ്ലൈറ്റ് ടിക്കറ്റും അടക്കം എല്ലാ ചിലവും എല്ലാ ചിലവും ജീവ വക.
ക്ലാസ്സ് കഴിഞ്ഞു രണ്ടാം ദിവസം രാഹുൽ ദുബായിലേക്ക് പോയി. അവൻ്റെ അച്ഛനും അമ്മയും അവൻ ചെല്ലുന്നതിൻ്റെ പിറ്റേ ദിവസം അവിടെ എത്തും. മൊത്തം നാല് ദിവസത്തെ പരിപാടി. അഞ്ജലിയെ കാണണം എന്ന് എൻ്റെ ആവിശ്യത്തിന് മറുപടിയൊന്നുമില്ല.
അവസാനം ക്രിസ്‌മസിൻ്റെ അന്ന് രാവിലെ അവൾ വിളിച്ചപ്പോളാണ് കാര്യങ്ങൾ അറിയുന്നത്. അവൾ ലണ്ടനിൽ ഒരു കോളേജിൽ എം.ടെക് സിവിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നു എന്ന്. വിശ്വൻ കോളേജിൻ്റെ അടുത്തു ഒരു ഫ്ലാറ്റ് എടുത്തു കൊടുത്തിട്ടുണ്ട് പോലും. ഒപ്പം കാര്യങ്ങൾ നോക്കാൻ രണ്ട് ചേച്ചിമാരും ഉണ്ട് പോലും. കുറെ നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എൻ്റെ ദേഷ്യമൊക്കെ പോയി. പിറ്റേ ദിവസം രാവിലെ തന്നെ മണി ചേട്ടനെയും കൂട്ടി ഞാൻ ജേക്കബാച്ചായൻ്റെ എസ്റ്റേറ്റിലേക്കു പോയി.
ക്രിസ്‌മസ് ദിനത്തിൻ്റെ പിറ്റേന്ന് തന്നെ കീർത്തന തിരിച്ചെത്തി. ചെറിയമ്മ സ്ട്രിക്ട് ആയതിനാൽ റൂമിൽ തന്നെയിരുന്നു പഠിത്തം മാത്രമാണ് പണി. അങ്ങനെ ഇരുന്നപ്പോളാണ് അന്നയുടെ സമ്മാനത്തെ കുറിച്ചോർത്തത്. അത് തുറന്നു നോക്കാൻ അവൾ തീരുമാനിച്ചു.
വേണേൽ തിരിച്ചു പഴയതു പോലെ തന്നെ പൊതിഞ്ഞു വെക്കാം. അവൾ ഗിഫ്‌റ്റ് റാപ്പ് കീറാതെ ശ്രദ്ധിച്ചാണ് തുറന്നത്. ഉള്ളിൽ തെർമോകോളിൻ്റെ ഒരു
💬 Comments
View all comments