0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 982

എന്തു എടുത്തു കൊടുക്കാൻ. ക്രിസ്‌മസ്‌ ട്രീയുടെ അടിയിൽ നിന്ന് ചുമ്മാ ഏതെങ്കിലും  എടുത്ത് കൊടുത്താൽ മാത്രം  രക്ഷപെടാം. പക്ഷേ ഒർജിനലായി ഗിഫ്റ്റി വാങ്ങിയ ആൾ അപ്പൊ തന്നെ കണ്ടുപിടിക്കും.

'അന്ന' 'അന്ന'  'അന്ന' 'അന്ന' 'അന്ന' 'അന്ന'

എന്ന്  ആരവം കേട്ടപ്പോളാണ് ഞാൻ മുന്നോട്ട് നോക്കിയത്. അവൾ സ്മാർട്ടായി നടന്നു  ചെന്ന് നല്ല ഭംഗിയായി റാപ് ചെയ്‌ത ഒരു ഗിഫ്‌റ്റ എടുത്ത് തിരിഞ്ഞു നിന്ന് എന്നെ നോക്കി. ഞാൻ സീറ്റിൽ തന്നെ ഇരുന്നു. അവൾക്ക് ഗിഫ്റ്റൊന്നും കൊടുക്കാത്ത സ്ഥിതിക്ക് അവളുടെ കൈയിൽ നിന്ന് വാങ്ങുന്നത് ശരിയല്ലല്ലോ

അന്ന പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. സ്വയം വരത്തിന് മാലയുമായി നിൽക്കുന്ന കന്യകയുടെ  പോലെയാണ് അവളുടെ നിൽപ്പ്. കണ്ണിൽ ഒരു തിളക്കമൊക്കെയുണ്ട്.

ക്ലാസ്സിൽ അതോടെ

'അർജ്ജു' 'അന്ന' 'അർജ്ജു' 'അന്ന' 'അർജ്ജു 'അന്ന' അർജ്ജു’ 'അന്ന' എന്നായി ആരവം.

പെണ്ണുങ്ങളടക്കം പലരും വിളിച്ചു കൂകുന്നുണ്ട്. പെട്ടന്ന് അവൾ ബീന മിസ്സിൻ്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞിട്ട് എന്നെ ലക്ഷ്യമാക്കി നടന്നു വന്നു. അതോടെ ക്ലാസ്സ് നിശബ്‌ദമായി. എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. അവൾ വന്ന് ഗിഫ്റ്റ എൻ്റെ നേരേ നീട്ടി. എനിക്കെന്തോ അന്നേരം അവളെ അപമാനിക്കാൻ തോന്നിയില്ല. ഞാൻ എഴുന്നേറ്റ് നിന്ന് അത് സ്വീകരിച്ചു.

“മെറി ക്രിസ്മസ് അർജ്ജു”

അതോടെ ക്ലാസ്സിൽ ഹർഷാരവം മുഴങ്ങി. അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. അല്പനേരത്തിനകം അത് സങ്കടമായി മാറും. അവൾ സീറ്റിലേക്ക് പോയി. അടുത്തത് അനുപമ അത് കഴിഞ്ഞാൽ പിന്നെ ഞാൻ. കൈയും വീശി വന്നിട്ട് അവസാനം അവളുടെ

💬 Comments

View all comments