Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയിരിക്കുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.
എൻ്റെ പേര് വിളിച്ചതും എല്ലാവരും പഴയതു പോലെ വിളിച്ചു കൂവി.
'അർജ്ജു 'അർജ്ജു' 'അർജ്ജു അർജ്ജു
പക്ഷേ ഞാൻ അവിടെ സീറ്റിൽ തന്നെ ഇരുന്നു. പൊടുന്നെനെ ക്ലാസ്സ് നിശബ്ദമായി. എല്ലാവരും എന്നെ തിരിഞ്ഞു നോൽക്കുന്നുണ്ട്. രാഹുൽ മാത്രം തല കുമ്പിട്ടിരിക്കുകയാണ്.
ബീന മിസ്സ് അർജ്ജുൻ എന്ന് വിളിച്ചു. കലിപ്പ് മോഡ് ആകാതെ ഒരു രക്ഷയുമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ എൻ്റെ മുഖത്ത് രൗദ്രത വരുത്തി എന്നിട്ട് ബീന മിസ്സിനെ കലിപ്പിച്ചു നോക്കി. സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ഗിഫ്റ്റ് ഒന്നും കൈയിലില്ല എന്ന് ആംഗ്യം കാണിച്ചു.
ക്ലാസ്സിലെ അത് വരെയുള്ള സന്തോഷ് നിമിഷത്തിന് കരി നിഴൽ വീണിരിക്കുന്നു ബീന മിസ്സ് എന്നെ തുറിച്ചു നോൽക്കുന്നുണ്ട്. അവരെന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്നേൽ എന്ന് വരെ ഞാൻ ആശിച്ചു. അരുൺ സർ മിസ്സിൻ്റെ ചെവിയിൽ എന്തോ പറഞ്ഞതും അവർ അടുത്ത ആളെ വിളിച്ചു. പിന്നെ കുറച്ചു നേരത്തേക്ക് ക്ലാസ്സിൽ ആരവമൊന്നുമുണ്ടായില്ല.
ഞാൻ ഒന്ന് അന്നയെ നോക്കി. ബാക്ക് നിരയിലെ പതിവ് സീറ്റിൽ തന്നയാണ് അവളിരിക്കുന്നത് അവളുടെ മുഖത്തെ സന്തോഷം ഒക്കെ മാഞ്ഞിരിക്കുന്നു. അവളാണ് എൻ്റെ ക്രിസ്മസ് ഫ്രണ്ട് എന്നത് ക്ലാസ്സിൽ ആർക്കും തന്നെ മനസ്സിലായിട്ടില്ല. പക്ഷേ അവൾ അത് ഊഹിച്ചെടുത്തു എന്ന് ഉറപ്പാണ്. കണ്ണുകളൊക്കെ ചെറുതായി നിറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.
സമ്മാന കൈമാറ്റം മുന്നോട്ട് നീങ്ങിയപ്പോൾ പഴയ ലെവലിലേക്ക് ആഘോഷം തിരിച്ചു കയറി. പരിപാടി കഴിഞ്ഞപ്പോൾ ഏകദേശം ഒരു മണിയായി. മുഴുവൻ പരിപാടിയും കഴിഞ്ഞപ്പോൾ ക്ലാസ്സിൽ എല്ലാവർക്കും
💬 Comments
View all comments