0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

അവിടയുണ്ടായിരുന്ന പണവും എടുത്തു.

“ആദീൽ നീ  രാജയുടെ കാറുകൊണ്ട് ആന്ധ്ര സൈഡിലേക്ക് പോയിക്കോ. എന്നിട്ട് വാഹനം ഉപേക്ഷിച്ചിട്ട് ബാംഗ്ലൂർക്ക് ബസ് കയറിക്കോ. പിന്നെ നമ്മൾ ഇവിടെ താമസിച്ചിരുന്നപ്പോൾ ഉപയോഗിച്ച ഫോണും സിമ്മും അവിടെ ഉപയോഗിക്കുന്നില്ല. നിൻ്റെയും അദീലിൻ്റെയും മൊബൈൽ ഫോൺ മൊബൈൽ ഫോൺ അവിടെ എത്തുമ്പോൾ നശിപ്പിച്ചേരെ.  വെള്ളിയാഴ്ച്ച കോക്സ് ടൗൺ മസ്ജിദിന് മുൻപിൽ 4 മണിക്ക് കാണാം. “

കോക്സ് ടൗൺ ലൊക്കേഷൻ സലീമിൻെറ  മൊബൈൽ ഫോണിൽ ആയതുകൊണ്ട് അതിൻ്റെ സിം മാത്രമേ ഊരിയുള്ളൂ. സലീമിനെയും ജാഫറിനെയും ടൗണിൽ ഡ്രോപ്പ് ചെയ്തിട്ട് ആദീൽ ആന്ധ്ര പ്രദേശിലെ vizag ലക്ഷ്യമാക്കി പോയി. സലീമും ജാഫറും ഓട്ടോ പിടിച്ചു ഒരു ട്രവേല്സിലേക്കും. അവിടന്ന് ബസിൽ ബാംഗ്ലൂരിലേക്കും.

ബാംഗ്ലൂരിൽ IEM ന് ആയി  കെണി ഒരുക്കിയിരിക്കുന്നവരെ വേട്ടയാടാൻ....

കൊച്ചി:

ഏകദേശം രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ മീര മാം ക്ലാസ്സ്‌സിലേക്ക് കടന്ന് വന്നു. ഒപ്പം അരുൺ സാറും ബീന മിസ്സും ഉണ്ട്. സാധാരണ കാണുന്ന പോലെയല്ല ഒരു മുഖത്തു ഒരു പുഞ്ചിരിയൊക്കെയുണ്ട്.

“ഹലോ, പരീക്ഷയൊക്കെ എങ്ങനയുണ്ടായിരുന്നു?

ഞാൻ ഇവിടെ വേറെ ഒരു കാര്യം പറയാൻ വന്നതാണ്. നിങ്ങൾക്ക് ഈ സെമെസ്റ്ററിൽ ക്ലാസ്സ് ടൂർ  പോകാം.  മാക്സിമം ആറു ദിവസം മാത്രം. സ്ഥലം ട്രാൻസ്പോർടാഷൻ ഹോട്ടൽ എല്ലാം നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം. പിന്നെ ഹോട്ടലും ബസും ഒക്കെ ബുക്ക് ചെയ്യുന്നതിന് മുൻപ് പേരും വിവരങ്ങളും ഓഫീസിൽ തന്ന് അപ്പ്രൂവൽ വാങ്ങണം.  രണ്ട് ടീച്ചേർസ് കൂടെവരും അവർക്കുള്ള സൗകര്യങ്ങളും ചെയ്യണം.

കോളേജിൻ്റെ പേരു കളയുന്ന എന്തെങ്കിലും  പ്രവർത്തി ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും ഉടനെ തന്നെ

💬 Comments

View all comments