0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

കോളേജിൽ നിന്ന് പുറത്താക്കും.”

“അപ്പോൾ ആരൊക്കെയാണ് ടൂർ ലീഡേഴ്‌സ്?”

അൽപം ചർച്ചകൾക്ക് ശേഷം മാത്യുവിനും അനുപമയുടെയും പേര് എല്ലാവരും നിർദേശിച്ചു. അന്നയുടെ പേരാണ് ആദ്യം ഉയർന്നു വന്നത് എന്നാൽ അവൾ ചിലപ്പോളെ വരുകയുള്ളു എന്ന് പറഞ്ഞൊഴിവായി. മീര മാം ടൂർ അന്നൗൻസ് ചെയ്‌തതും അർജ്ജുവിനെ കുറിച്ചു അന്വേഷിക്കാൻ പൂനെയിൽ പോകാം എന്നായിരുന്ന അന്നയുടെ ചിന്ത.

അർജ്ജുവും ടൂറിന് പോകണമോ എന്ന ചിന്തയിലാണ്. താൻ കാരണമാണോ അന്ന വരാതിരിക്കുന്നത് എന്നായി അവൻ്റെ സംശയം. എങ്കിലും ചുമ്മാ ഫ്ലാറ്റിൽ ഇരിക്കുന്നതിലും ഭേദം ഗോവ തന്നെ.

ടൂർ അന്നൗൻസ് ചെയ്‌തപ്പോൾ തന്നെ ദീപു മനസ്സിൽ ചില കാര്യങ്ങൾ ഉറപ്പിച്ചു. എന്നാൽ അന്ന ടൂറിന് ഇല്ല എന്നറിഞ്ഞതും അവൻ നിരാശനായി. ബ്രേക്കിന് തന്നെ കീർത്തനയെ കണ്ട് കാര്യം പറഞ്ഞു.

“കീർത്തു നീ എങ്ങനെയെങ്കിലും അന്നയെ ടൂറിന് നിർബന്ധിക്കണം. നമ്മൾ പ്ലാൻ ചെയ്‌താൽ അവൾക്കിട്ട് ഒരു പണി കൊടുക്കാം.”

അന്ന വൈകിട്ട് തന്നെ സ്റ്റീഫനെ കണ്ട് പൂനെക്ക് പോകാനുള്ള പരിപാടി അവതരിപ്പിച്ചു. പക്ഷേ സ്റ്റീഫന് ആ ഡേറ്റുകളിൽ ലാബ് എക്സാം ഉള്ളത് കൊണ്ട് അത് നടക്കില്ല എന്ന് മനസ്സിലായി. അതുകൊണ്ട് അവളും  ക്ലാസ്സ് ട്രിപ്പിന് പോകാൻ തീരുമാനിച്ചു.

ടൂർ അന്നൗൻസ് ചെയ്‌തതോടെ എല്ലാവരും ഭയങ്കര ഫോമിലായി. ചിലരൊക്ക സ്ഥിരം സ്ഥലങ്ങളായ ഊട്ടി കൊടൈക്കനാൽ ഒക്കെ നിർദേശിച്ചു. പക്ഷേ ആണുങ്ങൾ എല്ലാവരും ഗോവ എന്നുറച്ചു നിന്നതോടെ അവസാനം ഗോവ തന്നെ ഉറപ്പിച്ചു. ഒരു  വോൾവോ ബസും പിന്നെ ഒരു ട്രാവലറുമാണ്  ബുക്ക് ചെയ്‌തിരിക്കുന്നത്. അരുൺ സാറും ബീന മിസ്സുമാണ് കൂടെ വരുന്നത് അത് കൊണ്ട് വലിയ

💬 Comments

View all comments