Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
കുഴപ്പമില്ല. ആദ്യ ദിവസം നേരെ ഗോവ പിന്നെ നാല് ദിവസം ഗോവയിൽ അടിച്ചു പൊളിക്കൽ തിരിച്ചു വരുന്ന വഴി മംഗലാപുരത്തു സ്റ്റേ. അതാണ് പരിപാടി. രമേഷും ദീപുവും ടോണിയുമാണ് കുപ്പികളുടെ ഇൻചാർജ്. ഗോവയിലേക്ക് ആയതു കൊണ്ട് ബസിൽ അടിക്കാനുള്ളത് മാത്രം മതി. ബാക്കി ഒക്കെ അവിടന്ന് കിട്ടും
ദീപു അന്നക്ക് പണി കൊടുക്കാനുള്ള സാധനം കൈയിൽ കരുതി. കീർത്തനയുടെ സഹായത്തോടെ അവളെ മയക്കി കടത്തി കുറച്ചു കോമ്പ്രോമിസിംഗ് ഫോട്ടോസ് എടുക്കണം അതായിരുന്നു അവൻ്റെ പ്ലാൻ. കീർത്തന സമ്മതിച്ചാലുമില്ലെങ്കിലും കാര്യം നടത്തണം എന്ന് അവനുറപ്പിച്ചു.
ഗോവയിൽ ബാഗാ ബീച്ചിൽ നിന്ന് 500 മീറ്റർ മാറി ഒരു 3 സ്റ്റാർ ഹോട്ടലിലാണ് റൂമുകൾ ബുക്ക് ചെയ്‌തിരിക്കുന്നത്. മൊത്തം 25 റൂം 23 റൂം സ്റുഡൻസിന് കൂടാതെ അരുൺ സാറിനും ബീന മിസ്സിനും വെവേറേ റൂം.
അരുണിൻ്റെ നിർദേശം അനുസരിച്ചു കോബ്ര ടീം അംഗങ്ങളായ റിഷിയും ഹരിയും അതേ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട്. സമയം ലാഭിക്കാനായി അവരുടെ പോക്കും വരവും വിമാനത്തിലാണ്.
അർജ്ജുവിൻ്റെ വാക്കുകളിലൂടെ:-
അങ്ങനെ ഞായറഴ്ച്ച രാത്രി ഞങ്ങൾ കോളേജിൽ നിന്ന് ട്രിപ്പ് സ്റ്റാർട്ട് ചെയ്‌തു . വെള്ളമടി ടീമ്സ് ഒക്കെ ട്രാവലറിലാണ്. ഞാൻ മാത്യു ടോണി രമേഷ് അങ്ങനെ 10 പേർ മാത്രം. ബാക്കി ആൺപിള്ളേരും പെണ്ണുങ്ങളും രാഹുലടക്കമുള്ള കാമുകന്മാർ ബസ്സിലാണ് യാത്ര. കിട്ടിയ അവസരത്തിൽ കപ്പിൾസായി ഇരിക്കാമെല്ലോ.
രാവിലെ തന്നെ മംഗലാപുരത്തു എത്തി. അവിടെ ഒരു ഹോട്ടലിൽ ബ്രേക്ക് ഫാസ്റ്റ് പിന്നെ പ്രഭാതകർമ്മങ്ങൾക്ക് ഒക്കെയായി കുറച്ചു റൂംസ് സ്സെറ്റാക്കിയിട്ടുണ്ട്. കുറച്ചു സമയം കൂടുതൽ എടുത്തെങ്കിലും കാര്യങ്ങൾ ഒക്കെ
💬 Comments
View all comments