Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
ഒരു മീറ്റിംഗ്. രാജയെ കൊണ്ട് സംഭവം സെറ്റാക്കി. അങ്ങനെ നേരത്തെ നിശ്ചയിച്ച പോലെ ഒരു 5 സ്റ്റാർ ഹോട്ടലിലിൽ മീറ്റിംഗ് ഫിക്സ് ചെയ്‌തു. സ്റ്റാർ ഹോട്ടൽ ആയതു കൊണ്ട് പല റിസ്ക് ഉണ്ട്. ഒന്നാമതായി ആയുധങ്ങൾ ഒന്നും തന്നെ കൊണ്ടുപോകാൻ സാധിക്കില്ല. രണ്ടാമതായി ഭരത് എത്ര പേരെ കൂട്ടിയാണ് വരിക എന്നറിയില്ല. എങ്കിലും മീറ്റിങ് അനിവാര്യമാണ്. അതു കൊണ്ട് രാജാ ആ അവസരം മുതലാക്കാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് രാജയെ കൊണ്ട് പോകുന്നത് റിസ്‌ക് ആണ്. അവസാന നിമിഷം രാജയെ കൊണ്ട് തന്നെ ഒഴിവുകഴിവ് പറഞ്ഞു മാറ്റി നിർത്തി. പക്ഷേ കോടികളുടെ ഇടപാട് ആയതു കൊണ്ട് ഭരത് മീറ്റിങ് ഒഴുവാക്കിയില്ല. നിശ്ചയിച്ച സമയത്തു തന്നെ ഭരത് മീറ്റിങ്ങിന് എത്തി. ഹോട്ടലിൻ്റെ പുറത്തായി ആദിലും നിലയുറപ്പിച്ചു.
നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിൻ്റെ ബാറിൽ വെച്ചാണ് മീറ്റിങ്. സലീം ആകട്ടെ സുബൈർ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി. ഔപചാരിക സംഭാഷണങ്ങൾക്ക് ശേഷം അവർ നേരെ ബിസിനസ് കാര്യങ്ങളിലേക്ക് കടന്നു
“meth അധവാ ക്രിസ്റ്റൽ എന്നറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ് കുറഞ്ഞ വിലക്ക് എത്തിക്കാമെന്നും പകരം ഹെറോയിൻ നൽകണം”
യാതൊരു സംശയവും തോന്നാത്ത രീതിയിൽ തന്നെ സലീം കാര്യങ്ങൾ അവതരിപ്പിച്ചു.
“സുബൈർ ഭായി ഡീൽ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷേ ഹേറോയിന് വില ഭയങ്കര കൂടുതലാണ്. അപ്പോൾ meth വളരെയധികം സപ്ലൈ വരും എനിക്ക് ഇവിടെ അത്രക്ക് വലിയ മാർക്കറ്റ് ഇല്ല.”
“അത് കുഴപ്പമില്ല. ആവിശ്യത്തിന് എടുത്താൽ മതി ബാക്കി ക്യാഷ് ആയി തരാം “
“സാമ്പിൾ എപ്പോൾ കാണിക്കും?”
ഭരത് അത് ചോദിച്ചപ്പോൾ
💬 Comments
View all comments