0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

സലീമിന് അത് ഒരു അവസരമായി തോന്നി. ഒരു ചുണ്ട ഇട്ട് നോക്കാമെന്ന് തീരുമാനിച്ചു.

"സാമ്പിൾ ഇവിടെ ചെന്നൈയിൽ ഉണ്ട്. നമ്മുടെ ഒരാളുടെ വീട്ടിലാണ് ഇരിക്കുന്നത്."

"എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോകാം ഭായി"

ഭരത് അത് പറഞ്ഞതും സലീമിൻ്റെ മനസ്സിൽ സന്തോഷം തോന്നി. ഭരതിനെ ഒറ്റക്ക് കിട്ടാനുള്ള അവസരം.

“ഓക്കേ എന്നാൽ നമുക്ക് അങ്ങോട്ട് പോകാം,”

“എൻ്റെ വാഹനത്തിൽ പോകാം.”

ബില്ല് ഒക്കെ അടച്ചു ഹോട്ടലിൻ്റെ വെളിയിലേക്കിറങ്ങിയതും ഭരത് ഡ്രൈവറിനെ വിളിച്ചു. ഉടനെ  ഒരു ലാൻഡ് റോവർ വന്ന് നിർത്തി. പതിനഞ്ചു മിനിറ്റു കൊണ്ട് ഇരുവരും അദീലും ജാഫറും താമസിച്ചിരുന്ന വീട് എത്തും വാഹനത്തിൽ കയറിയതും സലീം ഡ്രൈവറിന് അങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തു.

‘നല്ല പോലെ പ്ലാൻ ചെയ്‌താൽ അതികം താമസിക്കാതെ ലക്ഷ്യത്തിൽ എത്തിച്ചേരാം. ഇത്രയും എളുപ്പം കാര്യം സാധിക്കുമെന്ന് സലീം പോലും കരുതിയില്ല. ദൈവം വരെ ഈ സാത്താനൊപ്പമാണ്. അവന് മനസ്സിൽ സന്തോഷം തോന്നി.

ഒരു കോളനി പോലെ ഉള്ള സ്ഥലത്താണ് അദീലും ജാഫറും താമസിക്കുന്നത്. വലിയ വാഹങ്ങൾ പോകാൻ പ്രയാസമുള്ള വഴി. അതു കൊണ്ട് സ്ഥലത്തു എത്തിയപ്പോൾ മെയിൻ റോഡിൽ വാഹനം നിർത്തി, ഒരു 150 മീറ്റർ നടക്കണം എന്ന് ഭരതിനോട്  പറഞ്ഞു.

വണ്ടി നിർത്തിയതും ഭരത് ഡാഷ് ബോർഡ് തുറന്നു ഒരു റിവോൾവർ എടുത്തു അരയിൽ തിരുകി. എന്നിട്ട്  വാഹനത്തിൽ ഇറങ്ങി സലീമിൻ്റെ പിന്നാലെ നടന്നു. നാട്ടുകാർ ഒക്കെ വലിയ വാഹനവും പരിചയമില്ലാത്ത മുഖങ്ങൾ കണ്ട് തുറിച്ചു നോക്കുന്നുണ്ട്. വീട് എത്തിയപ്പോൾ സലീം വാതിലിൽ രണ്ടു പ്രാവിശ്യം മുട്ടി.

💬 Comments

View all comments