0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 188

വായിൽ നിന്ന് ചോദിക്കുന്നതിനല്ലതെ ഒരു ശബ്‌ദം പോലും വരരുത്."

ഭരത് പേടിച്ചു തലയാട്ടി.

ആദീൽ വായിൽ തിരുകിയ തുണി പുറത്തേക്ക് എടുത്തു.

“സാർ എത്ര പണം വേണെമെങ്കിലും തരാം ഒന്നും %^$^$ “

വായിലേക്ക് തുണി തിരികെ കയറി. ഒപ്പം അദീലിൻ്റെ വക ചെകിടത്തു അടിയും. ഭരത് പേടിയോടെ സലീമിനെ നോക്കി. മുഖത്തു ഒരു ഭാവ വ്യത്യാസവുമില്ല. സലീം ശബ്‌ദിക്കരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

ഈ തവണ വായിൽ തിരുകിയ തുണി കഷ്‌ണം മാറ്റിയപ്പോൾ ഭരത് ഒന്നും മിണ്ടിയില്ല.

“ബ്ലൂ റോസ് ക്ലൈൻ്റെ ലിസ്റ്റ് എവിടെയാണ് ഉള്ളത്?”

ഭരത് ഒന്നമ്പരുന്നു പോയി. പണം അല്ലെങ്കിൽ സ്റ്റഫ് ആവിശ്യപ്പെടുമെന്നാണ് അവൻ വിചാരിച്ചത്  ക്ലൈൻ്റെ ലിസ്റ്റ് വെച്ച് ബിസിനസ്സ് പിടിച്ചടക്കാൻ പറ്റില്ല. കാരണം സപ്ലൈ മുതൽ പല കാര്യങ്ങളുണ്ട്. അവൻ അതിൻ്റെ അമ്പരപ്പിൽ ആയിരുന്നു.

വായിലേക്ക് തുണി വീണ്ടും വരുന്നത് കണ്ടപ്പോളാണ് ഭരത് ഉണർന്നത്

“സാർ ഞാൻ പറയാം ഞാൻ തരാം. എൻ്റെ ഫോണിൽ തന്നെയുണ്ട് “

സലീം ഭരതിൻ്റെ ഫേസ് ഐഡി ഉപയോഗിച്ചു ഫോൺ അൺലോക്ക് ചെയ്‌ത

“സാർ zeus എന്ന ആപ്പ് ഒന്ന് തുറക്കാമോ. പാസ്സ്‌വേർഡ് king888”

ആപ്പ് തുറന്നു കണ്ടതും  സലീം അതിശയിച്ചു പോയി. മയക്കു മരുന്ന് കച്ചവടം നിയന്ത്രിക്കാൻ ആയി അതി നൂതനമായ ആപ്പ്. ആളുടെ പേരൊന്നുമില്ല പകരം അക്ഷരത്തോടെയുള്ള നമ്പർ മാത്രം. അക്ഷരം ഏത് ടൈപ്പ് സ്റ്റഫ് ആണ് എടുക്കുന്നത് എന്നതിനെ സൂചിപ്പിക്കുന്നു . പക്ഷേ സലീം പെട്ടന്ന് തന്നെ ചിദംബരൻ്റെ അഡ്രസ്സ് കണ്ടെടുത്തു. കാരണം ദുബായിൽ വെച്ച് ബ്ലൂ റോസിന് ബിറ്റ് കോയിൻ  പേയ്മെന്റ് നടത്തിയ  ഡേറ്റുകൾ അവനറിയാം. അത് കൊണ്ട് പെട്ടന്ന് തന്നെ ചിദംബരനെ കണ്ടു പിടിച്ചു. അല്ലെങ്കിൽ ചിദംബരനെ സൂചിപ്പിക്കുന്ന കോഡും അഡ്രസ്സും കണ്ടെത്തി. അണ്ണാ നഗറുള്ള ഏതോ ഫ്ലാറ്റിൻ്റെ postbox ആണ്. മൊത്തം നോക്കിയപ്പോൾ റെഗുലറായി വാങ്ങുന്നുണ്ട്. ബ്ലൂ റോസിൻ്റെ വിലപ്പെട്ട ക്ലയൻ്റെ. അതു കൊണ്ട് സ്ഥിരമായി ഒരു ഡെലിവറി ബോയ് തന്നെയുണ്ട് ഒരു ശരത്.

സലീം ആദിലിനെ മാറ്റി നിർത്തി ഇനി എന്തു ചെയ്യണം

💬 Comments

View all comments