Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
കാര്യങ്ങളൊക്കെ പറഞ്ഞു മുന്നേ നടന്നു. കീർത്തനയും അന്നയും പിന്നാലെയുണ്ട്. അവരൊന്നും സംസാരിക്കുന്നില്ല. ഹോട്ടൽ എത്തിയപ്പോൾ മിസ്സിനെയും ബാക്കിയുള്ളവരെയും കണ്ടില്ല. ഡിന്നർ കഴിക്കാൻ പോയതായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. അന്നയും കീർത്തനയും അവരുടെ മുറിയിലേക്ക് പോയി.
"അർജ്ജു ബീന മിസ്സ് ഡൈനിങ്ങ് ഏരിയയിൽ കാണും ഞാൻ പോയി പറഞ്ഞിട്ട് വരാം "
അതും പറഞ്ഞു ദീപു അങ്ങോട്ട് പോയി. എന്നാൽ ദീപു ലിഫ്റ്റിൽ കയറി താഴേക്ക് പോകുന്നത് പോലെ അഭിനയിച്ചു, കാരണം മിസ്സറിഞ്ഞാൽ അവൻ്റെ പരിപാടി നടക്കില്ല.
ദീപുവിന് പെട്ടന്ന് വേറെ ഐഡിയ തോന്നി ഒരു വെടിക്ക് രണ്ട് പക്ഷി. ഒന്ന് ട്രൈ ചെയ്ത് നോക്കാം. കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി. അന്ന് അന്ന അർജ്ജുവിനിട്ട് വെച്ചത് എനിക്ക് കിട്ടി. ഇന്ന് ഞാൻ അന്നക്ക് വെക്കുന്നത് അന്നക്കും കിട്ടും ഭാഗ്യമുണ്ടെങ്കിൽ അർജ്ജുവിനും
അവൻ വേഗം തന്നെ പുറത്തു പോയി ഒരു കൊക്കോ കോള കുപ്പി കൂടി വാങ്ങി എന്നിട്ട് അതിലും മയങ്ങാനുള്ള മരുന്ന് കലക്കി. തിരികെ അർജ്ജുവിൻ്റെ റൂമിൽ വന്ന് വാതിലിൽ കൊട്ടി. അർജ്ജു വാതിൽ തുറന്നതും അവൻ അകത്തേക്ക് കയറി. എന്നിട്ട് കട്ടിലിൽ ഇരുന്നു. കൊക്കോ കോള മേശ പുറത്തു അർജ്ജു കാണുന്ന രീതിയിൽ വെച്ചു.
“ഞാൻ മിസ്സിനോട് പറഞ്ഞായിരുന്നു അവര് കഴിച്ചു തുടങ്ങിയിട്ടേ ഉള്ളു. “
കുറച്ചു നേരം ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ദീപു ചോദിച്ചു
“ഇവിടെ കുപ്പി വല്ലതും ഇരിക്കുന്നുണ്ടോ?”
“ആ അലമാരയിൽ കാണും. ടോണി അവിടെ വെച്ചിട്ടുണ്ട്.”
അവൻ പോയി അത് എടുത്തു കൊണ്ട് വന്ന് ഒരു പെഗ് ഒഴിച്ച്.
“അർജ്ജു
💬 Comments
View all comments