0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

അരുൺ താഴെ എത്തിയപ്പോൾ ഹരിയും റിഷിയും വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു കൂടെ ഹോട്ടൽ സ്റ്റാഫും പിന്നെ മാനേജറും,

“ഫുറ്റേജ് കിട്ടിയോ.?”

വൈകിട്ട് ഏഴു മണി  മുതൽ രാത്രി രണ്ടു മണി വരെയുള്ള എല്ലാം കളക്ട ചെയ്‌തിട്ടുണ്ട്‌. സംഭവം ട്രാപ്പിങ്‌ ആണ്.

അരുൺ വീഡിയോ  ഫാസ്റ്റായി പ്ലേയ് ചെയ്യാൻ ആവിശ്യപ്പെട്ട്. എന്നിട്ട് ദീപുവും കീർത്തനയും അന്നയെ തൂക്കി പിടിച്ചോണ്ട് പോകുന്ന ഭാഗം മാത്രം ഫോണിൽ റെക്കോർഡ് ചെയ്‌തു.

ഹോട്ടൽ ബാക്കപ്പ് മുഴുവൻ ഡിലീറ്റ് ചെയ്‌തിട്ട് ആ ഹാർഡ്‌ ഡിസ്ക് എടുത്തേക്കണം. ഇവർക്ക് കോമ്പൻസേഷൻ എന്താണ് എന്ന് വെച്ചാൽ കൊടുത്തേരെ. രണ്ട് പേരും വേഗം തന്നെ കൊച്ചിയിലേക്ക് തിരിച്ചു പൊക്കോ ബാക്കി കാര്യങ്ങൾ അറിയിക്കാം കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല എന്ന് ദീപുവിന് മനസ്സിലായി. കീർത്തനയാണെങ്കിൽ എപ്പോൾ വേണെമെങ്കിലും പൊട്ടുമെന്ന അവസ്ഥയിലാണ്. പിന്നെ രാഹുലിൻ്റെ കൈയിൽ എങ്ങാനും പെട്ടാൽ കഥ തീരും. പിടിച്ചു മാറ്റാൻ അരുൺ സർ പോലുമില്ല. കോളേജിൽ എത്തി പെട്ടാൽ രക്ഷപെടാം. മീര മിസ്സ് അവരെ രണ്ട് പേരെയും പുറത്താക്കും. ഇനി അതവ പിടിക്കപ്പെട്ടാൽ തന്നെ കീർത്തന ഉള്ളത് കൊണ്ട് പുള്ളിക്കാരി കേസ് ഒതിക്കികൊള്ളും അത് വരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം.

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ എല്ലാവരും ടൂർ അവസാനിപ്പിച്ച് തിരിച്ചു പോകുകയാണ് എന്ന് മാത്രം ബീന മിസ്സ് പറഞ്ഞിട്ടുണ്ട്. എന്തായാലും അർജ്ജുവിൻ്റെ മുൻപിൽ ചെന്ന് ചാടും. ഇനി ഒരു വഴിയേ ഉള്ളു. ബ്ലാക്ക് മെയിലിംഗ്. കഴിക്കാൻ വന്നതും അവൾ കീർത്തനയുടെ ഫോണിൽ നിന്ന് രണ്ട് ഫോട്ടോസ് അവൻ്റെ ഫോണിലേക്ക് whatsapp അയച്ചു. എന്നിട്ട് അത് അർജ്ജുവിൻ്റെയും അന്നയുടെയും 

💬 Comments

View all comments