Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
വന്നു. രണ്ടു വാഹനവും കുറച്ചു മാറി ഇരുട്ടിലായി നിർത്തി. രണ്ട് വണ്ടിയിൽ നിന്നും ആരും തന്നെ ഇറങ്ങിയില്ല.
ആരാണ് എന്ന് അന്വേഷിക്കാൻ സെക്യൂരിറ്റികാരൻ പോകാൻ തുടങ്ങിയതും മീര മാം അവരെ വിലക്കി. അർജ്ജുവിനെ തല്ലാൻ ജോസ് കൊണ്ട് വന്ന ആളുകളായിരിക്കും എന്നാണ് മീരയും അവരുടെ കെട്ടിയവൻ സുരേഷും കരുതിയത്. കാരണം സുരേഷിനെ അറിയാവുന്ന ജോസ് അവിടെ വെച്ച് ചെറിയ സൂചന നൽകിയിരുന്നു. അർജ്ജുനെ സസ്‌പെൻഡ് ചെയ്‌തപ്പോൾ നടന്ന കാര്യങ്ങളൊന്നും അവർ ജോസിനെ അറിയിച്ചില്ല. അവരുടെ കൈയിൽ നിന്ന് അർജ്ജുവിന് രണ്ടെണ്ണം കിട്ടണേൽ കിട്ടട്ടെ എന്ന് അവർ കരുതി,
ആ രണ്ട് വണ്ടികളുടെ പ്രത്യകിച്ചും ആ കറുത്ത ബെൻസ് G വാഗൺൻ്റെ സാന്നിദ്യവും ജോസിനെ അമ്പരിപ്പിച്ചു.
നേരത്തെ സാബുവിനും കൂട്ടർക്കും ഉണ്ടായ അനുഭവം വെച് അത് ആ പയ്യൻ്റെ ആളുകളായിരിക്കും. പോലീസ് വരാതെ ഇടപെടുന്നത് ബുദ്ധിയല്ല. ലെന എന്താണ് പോലീസിനെ അയക്കാത്തത്. എന്തും ചാടി കയറി നേരിടുന്ന ജോസിന് ആദ്യമായി സ്വയം നിയന്ത്രണം വേണ്ടി വന്നു
.
അപ്പോഴാണ് ജോസിൻ്റെ ഫോണിൽ ലെന വിളിച്ചത്
“ലെന. നീ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞില്ലേ “
“ജോസ് അച്ഛയാ ഞാൻ പത്തു മിനിറ്റിൽ അവിടെ എത്തും. ഞാൻ എത്താതെ ജോസച്ചായൻ ഒന്നും ചെയ്യരുത്.”
അതും പറഞ്ഞു ഫോൺ കട്ടാക്കി
ചെറിയമ്മയെ കണ്ടതും കീർത്തന വേഗം അവരുടെ അടുത്തേക്ക് ഓടി. അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. ബാക്കി പിള്ളേരൊക്ക ചെറിയ ചെറിയ ഗ്രൂപ്പുകളായി നിന്ന് സംസാരിക്കുന്നുണ്ട്. എല്ലാവരും ഇനി എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ്. ചിലർ മീര മാമിനെ നോക്കുന്നുണ്ട്.
ഒരുവിധം എല്ലാവരും ബസിൽ നിന്ന് ഇറങ്ങി അർജ്ജുവും അന്നയും ഇറങ്ങിയിട്ടില്ല . അരുൺ സാറും രാഹുലും മുൻപിലായി വെയ്റ്റ് ചെയുന്നുണ്ട്. അന്നയുടെ മനസ്സ് കലുഷിതമാണ്. ഗേറ്റ് കടന്ന് വന്നപ്പോഴേ കൊച്ചാപ്പയുടെ കാർ കിടക്കുന്നത് കണ്ടു. കൂട്ടികൊണ്ട് പോകാൻ വന്നതാണ്. ഇനി അർജ്ജുൻ ഇടപെടാൻ സാദ്യതയില്ല. ഇവിടെന്ന് പോയാൽ പിന്നെ കല്യാണം.
"അന്നേ ഇറങ്ങുന്നില്ലേ ?"
അരുൺ സാറാണ് ചോദിച്ചത്. അർജ്ജു എൻ്റെയും അവൻ്റെയും ബാഗും പിടിച്ചു കൊണ്ട് നിൽക്കുകയാണ്. ഞാൻ എഴുന്നേറ്റതും
💬 Comments
View all comments