Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
ഭർത്താവും പിന്നെ അന്നയുടെ കൊച്ചാപ്പ ജോസും അയാളുടെ ഡ്രൈവറും ഉണ്ടായിരുന്നു. അന്നയെ കയ്യോടെ കൂട്ടി കൊണ്ട് വരാനാണ് വന്നിരിക്കുന്നത്.
ബസ്സ് എത്തിയതും അർജ്ജുവിനെ പണിതോ എന്നറിയാൻ അയാൾ ഗുണ്ടാ നേതാവ് പല്ലൻ ജെറിയെ വിളിച്ചു.
“ഡാ അവനെ കിട്ടിയോ?”
“അയ്യാ സാറേ അവനിട്ടല്ല ഞങ്ങൾക്കിട്ടാണ് കിട്ടിയത്.”
എന്നിട്ട് ജെറി നടന്ന കാര്യങ്ങൾ വിവരിച്ചു. അതോടെ ജോസിന് സംഭവം പാളി എന്ന് മനസ്സിലായി. ആ ചെക്കന് ഏതോ ലോക്കൽ ഗുണ്ടകളെ ഒക്കെ അറിയാം. എങ്കിലും കൃത്യമായി എങ്ങനെ മറു പണി കിട്ടി എന്നായി സംശയം. അയാൾ വേഗം തന്നെ ചേട്ടനെ വിളിച്ചു സംഭവിച്ച കാര്യങ്ങൾ പറഞ്ഞു.
“ഡാ നീ എന്തു വന്നാലും അന്നയെ കൂട്ടികൊണ്ട് വരണം ഞാൻ ലെനയെ വിളിച്ചു പോലീസിനെ അയക്കാൻ പറയാം.”
അത് കേട്ടപ്പോൾ ജോസിന് വീണ്ടും ധൈര്യമായി.
വെളുപ്പിനെ ഉറങ്ങി കൊണ്ടിരുന്ന ലെന IPS ഫോൺ റിംഗ് ചെയുന്നത് കേട്ടാണ് എഴുന്നേറ്റത്.
“ഹലോ അച്ചായൻ എന്താണ് ഈ നേരത്തു എന്തെങ്കിലും അത്യാവശ്യം?”
“ആ അത്യാവശ്യ കാര്യം ഉണ്ട് നീ അന്ന പഠിക്കുന്ന കോളേജിലേക്ക് ഇപ്പോൾ തന്നെ കുറച്ചു പോലീസിനെ അയക്കണം. എന്നിട്ട് അർജ്ജുൻ എന്നോ മറ്റോ പേരുള്ള ഒരുത്തൻ ഉണ്ട് അവനെ കസ്റ്റഡിയിൽ എടുക്കണം. ജോസ് അവിടെ ഉണ്ട്. അവൻ്റെ ഒപ്പം അന്നയെ എങ്ങനെയെങ്കിലും പറഞ്ഞയക്കണം. ബാക്കി ഒക്കെ നേരിട്ട് പറയാം.”
അർജ്ജുൻ എന്ന പേര് കേട്ടപ്പോൾ തന്നെ ലെന ഒന്ന് ഞെട്ടി. അന്ന ഗോവക്ക് ട്രിപ്പ് പോയിരിക്കുകയാണ് എന്ന് അറിയാം. ഇനി അവനുമായിട്ടു വീണ്ടും പ്രശ്നമുണ്ടായോ. പോരാത്തത്തിന് ജോസച്ചായൻ അവിടെ എത്തിയിട്ടുണ്ട്. പുള്ളി ഇടപെട്ടാൽ സംഭവം കൈ വിട്ട് പോകും.
അച്ചായൻൻ്റെ അടുത്തു പറഞ്ഞാലും കാര്യമില്ല. അത് കൊണ്ട് അവൾ ഓക്കേ പറഞ്ഞു എന്നിട്ട് വേഗം ഡ്രസ്സ് മാറി. കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ കൂട്ടി കാർ എടുത്ത് കോളേജിലിക്ക് പാഞ്ഞു.
അതേ സമയം ബസ്സിൽ നിന്ന് ഓരോരുത്തരായി ഇറങ്ങി തുടങ്ങി. അപ്പോഴേക്കും രണ്ടാമത്തെ വാഹനമായ ട്രാവലറും എത്തി ചേർന്നു. അതിന് പിന്നാലെ ഒരു ഇന്നോവയും കറുത്ത ബെൻസ് ജി വാഗൺ ജീപ്പും കടന്ന്
💬 Comments
View all comments