0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 292

എല്ലാം ഒരുമിച്ചു നേരിടാൻ അവൻ കാണും

“ഡാ നീ ബാഗ് എടുക്കു നമ്മക്ക് പോകാനുള്ള കാർ ആണ്. ജീവ അയച്ചതാണ്.”

ഒന്നും മിണ്ടാതെ അവൻ ബാഗെടുക്കൻ പോയി. പോകാൻ നേരം ഞാൻ അന്നയെ ഒന്നു കൂടി നോക്കി അവൾ തിരിഞ്ഞിരിക്കുകയാണ്. എങ്കിലും ഗ്ലാസ്സിൽ അവളുടെ റിഫ്ലക്ഷൻ വ്യക്തമായി കാണാം.

കണ്ണിൽ നിന്ന് കണ്ണീർ മഴ പെയ്‌തു തുടങ്ങി. മുഖത്തു ദയനീയ ഭാവം. എനിക്കെന്തോ അവളെ ഒറ്റക്ക് വിട്ടിട്ടു പോകാൻ തോന്നിയില്ല. രണ്ടു പേരും കൂടി വീണ കുഴിയിൽ നിന്ന് ഒറ്റക്ക് രക്ഷപെടേണ്ട എന്ന് എനിക്ക് തോന്നി. ഞാൻ അവിടെ ഇരുന്നു. അരുൺ സർ വന്നതും ഞാൻ ഇപ്പോൾ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു. പുള്ളി അന്നയെ ഒന്ന് നോക്കി അതോടെ പുള്ളിക്ക് കാര്യം മനസ്സിലായി.

സാർ ആരെയോ ഫോൺ ചെയുന്നുണ്ട്. വന്ന വേഗതയിൽ കാത്തു നിന്ന കാറുകൾ പോയി.

TSM കോളേജിൽ നിന്നല്പം മാറി ഒരു ട്രാവലറിൽ 8 ഗുണ്ടകൾ ടൂർ കഴിഞ്ഞു വരുന്ന ബസ്സ് കാത്തു നിൽക്കുകയാണ്. അന്നയുടെ കൊച്ചാപ്പ ജോസ് പാലായിൽ നിന്നിറക്കിയ പല്ലൻ ജെറിയുടെ നേതൃത്വത്തിൽ ഉള്ള ഗുണ്ടാ സംഘം.  അർജ്ജുവിനെ  വലിച്ചിറക്കി കാല് തല്ലി ഓടിക്കാൻ ആണ് പരിപാടി.

പെട്ടന്ന് മൂന്ന് വാഹനങ്ങൾ  പാഞ്ഞെത്തി ട്രാവലർ വളഞ്ഞു. അതിൽ നിന്ന് ചാടി ഇറങ്ങിയവർ ആ ട്രാവലറിൻ്റെ ചില്ലൊക്കെ തല്ലി  തകർത്തു. ഒപ്പം അതിനുള്ളിൽ ഉള്ളവർക്കും കിട്ടി. നിനച്ചിരിക്കാത്ത ആക്രമണം ആയതു കൊണ്ട് തല്ലാൻ വന്നവന്മാർ വാങ്ങി കൂട്ടി. പല്ലൻ ജെറി പല്ല് പോയ ജെറിയായി. എല്ലാവർക്കും പണി കൊടുത്ത  ശേഷം വന്നവർ തിരിച്ചു പോയി.  ജെറിയും കൂട്ടരും തകർന്ന വണ്ടിയുമായി ഹോസ്പിറ്റലിലേക്ക് പോയി. കാരണം അവന്മാരുടെ സ്ഥിതി അത്ര ദയനീയമായിരുന്നു

HMT ജംഗ്ഷനിൽ നിന്ന് ബസ്സ് തിരിഞ്ഞതും ഗുണ്ടാ സംഘത്തിന് സിഗ്നൽ കൊടുക്കാൻ നിയോഗിപ്പെട്ടവൻ അവരെ വിളിച്ചു. ആദ്യം വിളിച്ചിട്ടു കിട്ടാത്തത് കൊണ്ട് ഓരോരുത്തരെയായി മാറി മാറി വിളിച്ചു.  പക്ഷേ ഫോൺ എടുക്കാൻ പറ്റുന്ന സാഹചര്യത്തിൽ അല്ലായിരുന്നു അവർ.

വെളുപ്പിനെ നാല് മണിയോടയാണ് ബസ് കോളേജിൽ എത്തിയത്. അവരെ കാത്ത് ഡയറക്ടർ മീരയും അവരുടെ

💬 Comments

View all comments