0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 291

മറു കൊട്ടേഷൻ  സെറ്റാക്കി.  ജോസ് കൊണ്ടുവരുന്ന ഗുണ്ടകളെ അടിച്ചോടിക്കാൻ.

മംഗലാപുരത്തു എത്തിയപ്പോൾ രാത്രിയായി അവിടന്ന് എല്ലാവരും ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോൾ 9 മണി കഴിഞ്ഞു. അന്ന ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. ബീന മിസ്സിൻ്റെ ഒപ്പം ടോയ്‌ലെറ്റിൽ പോയി. പിന്നെ എപ്പോഴോ അവൾ ഉറങ്ങി പോയിരുന്നു, ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. അവളുടെ കാര്യം എന്താകും എന്ന് ചിന്ത എന്നെ അലട്ടി. അവളെ നോക്കിയിരുന്നു എപ്പോഴോ ഞാനും ഉറങ്ങി പോയി

പിന്നീട് എപ്പോഴോ ഞാൻ ഉണർന്നപ്പോൾ അന്ന ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിരിക്കുന്നത് കണ്ടു. ബസിനകത്തു ഇരുട്ടാണെങ്കിലും റോഡിൽ നിന്നുള്ള അവളുടെ മുഖംവാഹനങ്ങളുടെ വെട്ടത്തിൽ അവളുടെ മുഖം ഇടയ്ക്കിടെ തെളിഞ്ഞു കാണാം.

വിളറി വെളുത്തിരുന്നു. കണ്ണുകളിൽ ഭയം നിഴലിക്കുന്നുണ്ട്. ബസ്സിൽ കയറാൻ നേരമുണ്ടായ ധൈര്യം ഒന്നും കാണാനില്ല. സമയം വെച്ച് നോക്കിയാൽ എത്താൻ അധികം നേരം വേണ്ട

സാർ പുള്ളിയുടെ  ഫോണുമായി എൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഫോൺ കൈയ്യിൽ തന്നു

“ഹലോ അർജ്ജുൻ ജീവയാണ്. അർജ്ജുൻ ബസ്സിൽ നിന്നിറങ്ങണം രാഹുലിനയെയും വിളിച്ചേരെ. എറണാകുളത്ത നിങ്ങളെ കാത്തു അന്നയുടെ കൊച്ചച്ചൻ വിട്ട ഗുണ്ടകൾ നിൽക്കുന്നുണ്ട്.”

ഞാൻ സാറിനെ നോക്കി. അപ്പോഴാണ് പുള്ളി ജീവയുടെ ആളാണ് എന്ന് എനിക്ക് കത്തിയത്. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ പുള്ളി ഡ്രൈവറിൻ്റെ അടുത്തേക്ക് പോയി. ഞാൻ അന്നയെ ഒന്ന് നോക്കി അവൾ എന്നെ നോക്കിയിരിക്കുകയാണ്. ഞാൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൾ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

ബസ്സ് സൈഡാക്കി ഒതുക്കി. ഡ്രൈവർ ലൈറ്റ് ഓണാക്കിയതും എല്ലാവരും ഉണർന്നു, അരുൺ സാർ എല്ലാവരോടും ഇരിക്കാൻ പറയുന്നുണ്ട്. പെട്ടന്ന് രണ്ട്  വാഹനങ്ങൾ വന്ന് ബസിൻ്റെ മുൻപിലായി നിർത്തി. ഒരു ഇന്നോവ കാറും ഒരു ബെൻസ്  G വാഗൺ ജീപ്പും. അന്നാ പേടിച്ചിട്ടുണ്ട്  എന്ന് എനിക്ക് മനസ്സിലായി. ബാക്കി എല്ലാവരും എനിക്കിട്ടുള്ള പണിയാണ് എന്നാണ് വിചാരിച്ചിരിക്കുന്നത്. എല്ലാവരും  പുറത്തെ വണ്ടിയിൽ നിന്ന് ഗുണ്ടകൾ ഇപ്പോൾ ഇറങ്ങുമോ എന്നാണ് നോക്കുന്നത്. രാഹുൽ ജെന്നിയുടെ അടുത്തു നിന്ന് എഴുന്നേറ്റ് വേഗം എൻ്റെ അരികിലേക്ക് വന്നു. അവൻ്റെ മുഖത്തും അന്ധാളിപ്പ് ഉണ്ട്. എങ്കിലും

💬 Comments

View all comments