0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

നാല് മണിയോടയാണ് ബസ് കോളേജിൽ എത്തിയത്. അവരെ കാത്ത് ഡയറക്ടർ മീരയും അവരുടെ ഭർത്താവും പിന്നെ അന്നയുടെ കൊച്ചാപ്പ ജോസും അയാളുടെ ഡ്രൈവറും ഉണ്ടായിരുന്നു. അന്നയെ കയ്യോടെ കൂട്ടി കൊണ്ട് വരാനാണ് വന്നിരിക്കുന്നത്.

ബസ്സ് എത്തിയതും അർജ്ജുവിനെ പണിതോ എന്നറിയാൻ അയാൾ ഗുണ്ടാ  നേതാവ് പല്ലൻ ജെറിയെ  വിളിച്ചു.

“ഡാ അവനെ കിട്ടിയോ?”

“അയ്യാ സാറേ അവനിട്ടല്ല ഞങ്ങൾക്കിട്ടാണ് കിട്ടിയത്.”

എന്നിട്ട് ജെറി നടന്ന കാര്യങ്ങൾ വിവരിച്ചു. അതോടെ ജോസിന് സംഭവം പാളി എന്ന് മനസ്സിലായി. ആ ചെക്കന് ഏതോ ലോക്കൽ ഗുണ്ടകളെ ഒക്കെ അറിയാം. എങ്കിലും കൃത്യമായി എങ്ങനെ മറു പണി കിട്ടി എന്നായി സംശയം. അയാൾ വേഗം തന്നെ ചേട്ടനെ വിളിച്ചു  സംഭവിച്ച കാര്യങ്ങൾ പറഞ്ഞു.

“ഡാ നീ എന്തു വന്നാലും അന്നയെ കൂട്ടികൊണ്ട് വരണം ഞാൻ ലെനയെ വിളിച്ചു പോലീസിനെ അയക്കാൻ പറയാം.”

അത് കേട്ടപ്പോൾ ജോസിന് വീണ്ടും ധൈര്യമായി.

വെളുപ്പിനെ ഉറങ്ങി കൊണ്ടിരുന്ന ലെന IPS ഫോൺ റിംഗ് ചെയുന്നത് കേട്ടാണ് എഴുന്നേറ്റത്.

“ഹലോ അച്ചായൻ എന്താണ് ഈ നേരത്തു എന്തെങ്കിലും അത്യാവശ്യം?”

“ആ അത്യാവശ്യ കാര്യം  ഉണ്ട് നീ അന്ന പഠിക്കുന്ന കോളേജിലേക്ക് ഇപ്പോൾ തന്നെ കുറച്ചു പോലീസിനെ അയക്കണം. എന്നിട്ട് അർജ്ജുൻ എന്നോ മറ്റോ പേരുള്ള ഒരുത്തൻ ഉണ്ട് അവനെ കസ്റ്റഡിയിൽ എടുക്കണം. ജോസ് അവിടെ ഉണ്ട്. അവൻ്റെ ഒപ്പം അന്നയെ എങ്ങനെയെങ്കിലും പറഞ്ഞയക്കണം.  ബാക്കി ഒക്കെ നേരിട്ട് പറയാം.”

അർജ്ജുൻ എന്ന പേര് കേട്ടപ്പോൾ തന്നെ ലെന ഒന്ന് ഞെട്ടി. അന്ന ഗോവക്ക് ട്രിപ്പ് പോയിരിക്കുകയാണ് എന്ന്

💬 Comments

View all comments