Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
അറിയാം. ഇനി അവനുമായിട്ടു വീണ്ടും പ്രശ്നമുണ്ടായോ. പോരാത്തത്തിന് ജോസച്ചായൻ അവിടെ എത്തിയിട്ടുണ്ട്. പുള്ളി ഇടപെട്ടാൽ സംഭവം കൈ വിട്ട് പോകും.
അച്ചായൻൻ്റെ അടുത്തു പറഞ്ഞാലും കാര്യമില്ല. അത് കൊണ്ട് അവൾ ഓക്കേ പറഞ്ഞു എന്നിട്ട് വേഗം ഡ്രസ്സ് മാറി. കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ കൂട്ടി കാർ എടുത്ത് കോളേജിലിക്ക് പാഞ്ഞു.
അതേ സമയം ബസ്സിൽ നിന്ന് ഓരോരുത്തരായി ഇറങ്ങി തുടങ്ങി. അപ്പോഴേക്കും രണ്ടാമത്തെ വാഹനമായ ട്രാവലറും എത്തി ചേർന്നു. അതിന് പിന്നാലെ ഒരു ഇന്നോവയും കറുത്ത ബെൻസ് ജി വാഗൺ ജീപ്പും കടന്ന് വന്നു. രണ്ടു വാഹനവും കുറച്ചു മാറി ഇരുട്ടിലായി നിർത്തി. രണ്ട് വണ്ടിയിൽ നിന്നും ആരും തന്നെ ഇറങ്ങിയില്ല.
ആരാണ് എന്ന് അന്വേഷിക്കാൻ സെക്യൂരിറ്റികാരൻ പോകാൻ തുടങ്ങിയതും മീര മാം അവരെ വിലക്കി. അർജ്ജുവിനെ തല്ലാൻ ജോസ് കൊണ്ട് വന്ന ആളുകളായിരിക്കും എന്നാണ് മീരയും അവരുടെ കെട്ടിയവൻ സുരേഷും കരുതിയത്. കാരണം സുരേഷിനെ അറിയാവുന്ന ജോസ് അവിടെ വെച്ച് ചെറിയ സൂചന നൽകിയിരുന്നു. അർജ്ജുനെ സസ്‌പെൻഡ് ചെയ്‌തപ്പോൾ നടന്ന കാര്യങ്ങളൊന്നും അവർ ജോസിനെ അറിയിച്ചില്ല. അവരുടെ കൈയിൽ നിന്ന് അർജ്ജുവിന് രണ്ടെണ്ണം കിട്ടണേൽ കിട്ടട്ടെ എന്ന് അവർ കരുതി,
ആ രണ്ട് വണ്ടികളുടെ പ്രത്യകിച്ചും ആ കറുത്ത ബെൻസ് G വാഗൺൻ്റെ സാന്നിദ്യവും ജോസിനെ അമ്പരിപ്പിച്ചു.
നേരത്തെ സാബുവിനും കൂട്ടർക്കും ഉണ്ടായ അനുഭവം വെച് അത് ആ പയ്യൻ്റെ ആളുകളായിരിക്കും. പോലീസ് വരാതെ ഇടപെടുന്നത് ബുദ്ധിയല്ല. ലെന എന്താണ് പോലീസിനെ അയക്കാത്തത്. എന്തും ചാടി കയറി നേരിടുന്ന ജോസിന് ആദ്യമായി സ്വയം നിയന്ത്രണം
💬 Comments
View all comments