0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.3K

അപ്പൊ കാര്യങ്ങൾക്ക് തീരുമാനമായി. അവൾ അപ്പച്ചിയുടെ ഒപ്പം പോകും.

ഞാൻ എൻ്റെ ബാഗ്‌ എടുത്ത് ഞങ്ങളെ കാത്തു കിടക്കുന്ന വണ്ടിയെ ലക്ഷ്യമാക്കി നടന്നു പിന്നാലെ രാഹുലും. രണ്ടു വണ്ടിയും സ്റ്റാർട്ടായി. മുന്നോട്ട് നടക്കുന്നതിനിടയിൽ ഞാൻ ഒന്ന് കൂടി അവളെ ഒന്ന് തിരിഞ്ഞു നോക്കി. ഒരുപക്ഷേ  അവളെ അവസാനമായി ആയിരിക്കും കാണുക. ഇത്ര വലിയ പ്രശ്‍നം ഉണ്ടായ സ്ഥിതിക്ക് അവൾ  പഠിപ്പ്  നിർത്താനായിരിക്കും സാദ്യത. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ അന്നയും എന്നെ തിരിഞ്ഞു നോക്കി. രണ്ട് നിമിഷത്തേക്ക് ഞങ്ങൾ പരസ്‌പരം നോക്കി നിന്നു. അവളുടെ നോട്ടം നേരിടാൻ ശക്‌തിയില്ലാത്തതിനാൽ ഞാൻ വീണ്ടും തിരിഞ്ഞു നടന്നു.

“അന്നേ!”എന്നൊരു വിളിയാണ് കേട്ടത്.

വിളിച്ചത് അവളുടെ അപ്പച്ചി യാണ്,  ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എൻ്റെ അടുത്തേക്ക് ഓടി വരുന്നു..

ഇവൾ ഇത് എന്തു ഭാവിച്ചിട്ടാണ്. സിനമയിൽ ഒക്കെ കാണുന്ന പോലെ എന്നെ വന്ന് കെട്ടിപിടിക്കുമോ

ഞാൻ  തരിച്ചു നിൽക്കുകയാണ്. എൻ്റെ പിന്നിൽ രാഹുലും.

എന്നാൽ അവൾ എന്നെ കെട്ടിപിടിചില്ല് എന്ന് മാത്രമല്ല എന്നെ നോക്കിയത് പോലുമില്ല. നേരെ ഓടി  പോയി ഞങ്ങളെ കാത്തു നിന്ന G വാഗൺ ജീപ്പിൽ ബാക്കിൽ സീറ്റിൽ കയറി ഡോർ അടച്ചു. രാഹുലും ഞാനും പര്സപരം നോക്കി. എല്ലാവരും അന്നയുടെ പ്രവർത്തിയിൽ അന്ധാളിച്ചു നിൽക്കുകയാണ്.

സംഭവം വഷളായി എന്ന് എനിക്ക് മനസ്സിലായി. കാരണം അവളുടെ കൊച്ചാപ്പ ജീപ്പിൻ്റെ അരികിലേക്ക് ഓടി വരുന്നുണ്ട്. പിന്നാലെ അയാളുടെ ഡ്രൈവറും. ഡ്രൈവറുടെ കൈയിൽ ജാക്കി ലിവർ ആണെന്ന് തോന്നുന്നു എന്തോ ഒരു ആയുധമുണ്ട്. അരുൺ സാർ ഞങ്ങളുടെ അടുത്തേക്കോടി വരുന്നു.

💬 Comments

View all comments